എസ്തറിന്റെ അച്ഛനും അമ്മയും വേറെ ലെവൽ! വിവാഹ വാർഷികത്തിനു എസ്തറിന്റെ അച്ഛനും അമ്മയും കാണിച്ച സാഹസം.!!

ദൃശ്യം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് എസ്തർ അനിൽ. ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷമായിരുന്നു താരത്തിന്. ദൃശ്യത്തിൽ മോഹൻലാലിനൊപ്പം വേറിട്ട ഒരു അഭിനയമാണ് എസ്തർ കാഴ്ചവെച്ചത്. എസ്തറിനൊപ്പം തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് അച്ഛൻ അനിൽ അബ്രഹാമും അമ്മ അഞ്ജു അനിലും. എസ്തറിന്റെയും സഹോദരങ്ങളുടെയും ഒപ്പം മറ്റു വീട്ടുവിശേഷങ്ങളുമായി

ഈ ദമ്പതികൾ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. ഇപ്പോഴിതാ ഇരുപത്തിമൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് ഇവർ. വിവാഹവാർഷിക ദിനത്തിൽ വ്യത്യസ്‍തമായ ഒരു കുറിപ്പും ഫോട്ടോസും ഇവർ പങ്കുവെച്ചുകഴിഞ്ഞു. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതിനു പിന്നാലെ നിരവധി

പേരാണ് വിവാഹ വാർഷികാശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികാപദവിയിലേക്ക് ചേക്കേറുകയായിരുന്നു എസ്തർ അനിൽ. ദൃശ്യമാണ് താരത്തിന് വൻ ബ്രെക്കായി മാറിയത്. പിന്നീട് ദൃശ്യത്തിന്റെ രണ്ടാം പതിപ്പിലൂടെയും എസ്തർ പ്രേക്ഷകർക്ക് മുൻപിലെത്തി. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ വേഷമിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന

ചിത്രങ്ങൾ പെട്ടെന്ന് വൈറലാകാറുണ്ട്. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളിൽ എസ്തർ തിളങ്ങാറുണ്ട്. താരത്തിന് രണ്ടു സഹോദരങ്ങളാണ്. ഐവ അനിലും ഇവാൻ അനിലും. ഇവ അനിൽ ബാലതാരമായി സിനിമയിൽ തന്നെയുണ്ട്. സിനിമാരംഗത്തെ പലരുടെയും സുഹൃത്തുക്കളാണ് എസ്തറിന്റെ രക്ഷിതാക്കൾ. വിവാഹ വാർഷികദിനത്തിൽ രക്ഷിതാക്കൾ കാണിച്ച സാഹസത്തെ പുകഴ്ത്തുമ്പോഴും ആശംസകൾ ഏറെയും ലഭിക്കുന്നത് ഇപ്പോൾ എസ്തറിനു തന്നെ.

Rate this post
You might also like