എരിക്കിന്റെ ഗുണങ്ങളെ പറ്റി അറിയുമോ?? എരിക്ക് വേദനയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാന്ത്രിക ചെടിയാണ്.. ഈ ഔഷധച്ചെടിയെ പറ്റി അറിയൂ.. | Erukku Plant

കാൽമുട്ട് വേദന കൊണ്ട് ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് . അങ്ങനെയുള്ളവർ എരിക്കിന്റെ ഗുണഫലങ്ങൾ അറിയണം. ഇത് ഒരു വ്യക്തിയുടെ അനുഭവകുറി പ്പാണ്. അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: ഇന്നലെ കളിക്കാൻ പോയപ്പോൾ ഏകദേശം 31 വയസ്സുള്ള എൻറെ ഒരു സുഹൃത്ത് കാൽമുട്ട് വേദന കാരണം ബോൾ എടുക്കാൻ കഴിയാതെ കഷ്ടപ്പെ ടുന്നത് കണ്ടു. കളിക്കുന്നതിനിടയിൽ മുമ്പ് എനിക്കും ഇതുപോലെ

മുട്ട് വേദന ഉണ്ടായിരുന്നു എന്നും എൻറെ ഗുരുനാഥന്റെ നിർദേശ പ്രകാരം എരിക്കിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ആവി പിടിച്ചപ്പോൾ എൻറെ മുട്ടുവേദന പമ്പ കടന്നതായും ഞാൻ അയാളോട് പറഞ്ഞു. വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് മനസ്സിൽ കരുതിയത്. നാലാൾക്ക് പ്രയോജനം ഉണ്ടാകുമെങ്കിൽ ആകട്ടെ എന്ന് ഞാനും കരുതി. തന്നെയുമല്ല എരിക്കിന്റെ ഔഷധഗുണങ്ങളെ കുറി

erikku plant

ച്ചുള്ള ലേഖനങ്ങൾ മലയാളത്തിൽ ഒരുപാ ടൊന്നും കണ്ടുകിട്ടാൻ ഇല്ലതാനും. എൻറെ രണ്ട് കാൽ മുട്ടുകളും വേദന ആരംഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. തുടക്കത്തിൽ ഞാനതിനെ വലിയ സീരിയ സായി എടുത്തില്ല. തുടർച്ചയായുള്ള കളി മൂലമാണ് മുട്ടുവേദന വന്നത് എന്നാണ് ഞാൻ കരുതി യിരുന്നത്. കാരണം എന്തായാലും ഓരോ ദിവസം കഴിയുംതോറും വേദന കൂടിക്കൊണ്ടിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് എൻറെ ഗുരുനാഥൻ

എനിക്ക് ഒരു പ്രതിവിധി ഉപദേശിച്ചു തരുന്നത്. മുകളിൽ സൂചിപ്പിച്ചതുപോലെ എനിക്കിന്ന് ഒന്നോ രണ്ടോ ഇലകൾ പറിച്ച് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഇലകൾ വേവുന്നതുവരെ ഇങ്ങനെ തിളപ്പിക്കണം. ശേഷം ആ വെള്ളത്തിൽ തോർത്ത് മുക്കി വെള്ളം പിഴിഞ്ഞു കളഞ്ഞതിന് ശേഷം തുണി വെച്ച് ആവി പിടിക്കുക. എങ്ങനെ ചെയ്യാൻ തുടങ്ങിയതോടെ എൻറെ കാൽമുട്ട് വേദനയ്ക്ക് ശമനം ലഭിച്ചു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video Credits : common beebee

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe