ഇനി ബാലുവും പിള്ളേരും പൊളിക്കും! എരിവും പുളിയും കുറയില്ല ; മോഡേൺ ലുക്കിൽ വൈറലായി ബാലുവും പിള്ളേരും.!! [വീഡിയോ] | erivum puliyum location video

ഉപ്പും മുളകും ഇല്ലെങ്കിലും എരിവും പുളിയും ഒട്ടും കുറയില്ലെന്ന് ഉറപ്പായി. പുതിയ ലുക്കിൽ
പുതിയ കഥയുമായി ജനപ്രിയ ഹാസ്യ ടെലിവിഷൻ പരന്പരയുടെ ടീം വീണ്ടും എത്തുകയാണ്.
നീലുവും ബാലുവും മാത്രമല്ല, പിള്ളേരും അടിമുടി മാറിയിരിക്കുന്നു. പ്രിയപ്പെട്ട താരങ്ങൾ
വീണ്ടും എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകരും. സീ കേരളത്തിലാണ് എരിവും പുളിയും പരന്പര എത്തുന്നത്. പ്രമോ പുറത്തു വന്നതിന് പിന്നാലെ ഫോട്ടോ ഷൂട്ട് വീഡിയോകളും

Erivum Puliyum Location Video

വൈറലാണ്. അച്ഛനും അമ്മയും മക്കൾ നാലു പേരും ഫോട്ടോഷൂട്ടിലുണ്ട്. മോഡേൺ ലുക്കിലാണ് എല്ലാവരും. അമ്മ നിഷ സാരംഗി സ്കൂട്ടർ ഓടിക്കുന്നു. ബാക്കി കുടുംബവും ചുറ്റിലുമുണ്ട്. പുതിയ കഥയിലും കുടുംബം നയിക്കുന്നത് നിഷയുടെ കഥാപാത്രമാണോ എന്നാണ് ആരാധകരുടെ ചോദ്യം. ലൊക്കേഷൻ ഫോട്ടോകളടക്കം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചാണ് താരങ്ങൾ തിരിച്ചുവരവ് ആഘോഷമാക്കുന്നത്. ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബത്തിന്റെ കഥയാണ് പരമ്പര

പറയുന്നത്. മൂത്ത പുത്രൻ മുടിയനായി ഋഷി ഇത്തവണയുമുണ്ട്. കേശുവിനും ശിവാനിക്കുമൊപ്പം കുട്ടി ഹീറോ പാറുക്കുട്ടിയുമുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്ന ലച്ചു ഉണ്ടാകുമോ എന്നായിരുന്നു ആരാധകർ ഉറ്റു നോക്കിയിരുന്നത്. ലച്ചുവായി അഭിനയിച്ചിരുന്ന ജൂഹി റൂസ്തഗി
അമ്മയുടെ മരണശേഷം മാനസിക സമ്മർദ്ദത്തിലായിരുന്നു. ഒപ്പം പഠനത്തിനെടുത്ത ഇടവേളക്ക് ശേഷം ജൂഹിയുടെ തിരിച്ചുവരവാകും എരിവും പുളിയും എന്ന് ഉറപ്പാണ്.സിനിമയിൽ നിരവധി

അവസരങ്ങൾ ലഭിച്ചു തുടങ്ങിയെങ്കിലും ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് നിഷ സാരംഗിയും ബിജു സോപാനവും. ഇരുവരും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും
സാധാരണ കുടുംബജീവിതവും എല്ലാം ഹിറ്റായിരുന്നു. ബാലുവിന്‍റെ മടി മാറിയോ എന്നാണ്
ചില ആരാധകരുടെ ചോദ്യം. ഇതോടൊപ്പം പഴയ പരന്പരയിൽ ചിരിപ്പടക്കം സമ്മാനിച്ച
ആരൊക്കെ പുതിയ പരന്പരയിൽ എത്തുമെന്ന ആകാംക്ഷയും ഉണ്ട്. 2015 ഡിസംബറിൽ ആരംഭിച്ച

ഉപ്പും മുളകും റേറ്റിങ്ങിൽ ഒന്നാമതായി,ഫ്ലവേഴ്സിൽ 1500 എപ്പിസോഡുകൾക്ക് മുകളിൽ പ്രക്ഷേ പണം ചെയ്തിരുന്നു. ഒരു ഹാസ്യപരന്പര ഇത്രയധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യുന്നത് അപൂർവമാണ്. യു ട്യൂബിലും പരന്പരക്ക് വലിയ കാഴ്ചക്കാർ ഉണ്ടായിരുന്നു. മറ്റൊരു ഹാസ്യ പരന്പര തുടങ്ങുന്നതിന് മുന്നോടിയായാണ് ഉപ്പും മുളകും നിർത്താൻ ചാനൽ തീരു മാനിച്ചത്. കുട്ടികൾ വലുതാവുകയും കുടുംബപശ്ചാത്തലം മാറുകയും ചെയ്തെങ്കിലും എരിവും പുളിയും ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. Conclusion : The team of the popular comedy television series is back with a new story with a new look. Not only Neelu and Balu, but also the children have changed drastically.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe