ഇച്ചിരി റവയും മുട്ടയും കൊണ്ട്‌ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Egg Rava Snack Recipe

Egg Rava Snack Recipe : റവയും മുട്ടയും ഉണ്ടോ? റവ കൊണ്ട്‌ സൂപ്പർ ടേസ്റ്റിലൊരു പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ ചായക്കടി റെഡി! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന കുറച്ചു സാധങ്ങൾകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് റെസിപ്പിയാണ്. മുട്ടയും റവയും ഉപയോഗിച്ചാണ് ഈ നാലുമണി പലഹാരം നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്.

അതിനായി ആദ്യം ഒരു ബൗളിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 1/2 കപ്പ് പഞ്ചസാര ചേർത്ത് ഇത് നല്ലപോലെ അടിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് ഉപ്പ്, 1/4 tsp ഏലക്കായ പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് 1/4 കപ്പ് റവ (വറുത്ത റവയാണ് എടുത്തിരിക്കുന്നത്) ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് നമുക്ക് ചേർക്കേണ്ടത് മൈദയാണ്.

നമ്മൾ ഇവിടെ 3/4 കപ്പ് മൈദയാണ് എടുത്തിരിക്കുന്നത്. മൈദക്കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഒറ്റയടിക്ക് മൈദ ചേർത്തുകൊടുത്ത് മിക്സ് ചെയ്യാതെ കുറേശെ ആയി ഇട്ടുവേണം ബാറ്റർ തയ്യാറാക്കിയെടുക്കുവാൻ. എന്നിട്ട് ഇതിലേക്ക് 1 നുള്ള് ബേക്കിംഗ് സോഡ ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കാം. ബേക്കിംഗ് സോഡ ചേർക്കുമ്പോൾ നല്ലപോലെ പൊന്തിവരുന്നതായിരിക്കും. അങ്ങിനെ നമ്മുടെ സ്നാക്കിനുള്ള മാവ് തയ്യാറായിട്ടുണ്ട്.

ഇനി ഇത് ഫ്രൈ ചെയ്തെടുക്കുവാൻ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. ചൂടാകുമ്പോൾ അതിലേക്ക് ഫ്രൈ ചെയ്യാനാവശ്യമായ ഓയിൽ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മാവ് ഒരു തവികൊണ്ട് ഒഴിക്കാവുന്നതാണ്. രണ്ടു ഭാഗവും നല്ലപോലെ വെന്ത് ഫ്രൈ ആയി വരുമ്പോൾ കോരി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video credit: Nabraz Kitche

Egg Rava SnackRava Snack RecipeRecipeSnackSnack RecipeTasty Recipes