വെറും രണ്ട് മുട്ട കൊണ്ട് ഒരു പ്ലേറ്റ് നിറയെ സ്നാക്ക്സ് 😋😋 രണ്ടു മുട്ടയും ഒരു സവാളയും കൊണ്ട് പ്ലേറ്റ് നിറയെ സ്‌നാക്‌സ് തയ്യാറാക്കാം! 😋👌

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് മുട്ടകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ്. രണ്ട് മുട്ടകൊണ്ട് ഒരു പ്ലേറ്റ് നിറയെ സ്നാക്ക് ആണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ ടേസ്റ്റിയായ സ്നാക്ക് എളുപ്പത്തിൽ തയ്യാറാകുന്നത് എന്ന് നോക്കാം. ആദ്യമായി ഒരു ബൗളിലേക്ക് 1/2 കപ്പ് കടലമാവ് എടുക്കുക. എന്നിട്ട് അതിലേക്ക് 2 tbsp അരിപൊടി,

ആവശ്യത്തിനുള്ള ഉപ്പ്, 1 നുള്ള് ബേക്കിംഗ് സോഡ, 1/2 tsp കാശ്മീരിമുളക്പൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറേശെ കുറേശെ വെള്ളം ഒഴിച്ചുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ ബജി ഒക്കെ ഉണ്ടാക്കുന്ന മാവിന്റെ രീതിയിൽ ആക്കിയെടുക്കുക. അടുത്തതായി മറ്റൊരു ബൗളിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 1 സവാള പൊടിയായി അരിഞ്ഞത്, എരിവിന് ആവശ്യമായ

പച്ചമുളക് അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് തയാറാക്കിവെച്ചിരിക്കുന്ന മുട്ടകൊണ്ട് ഓംലറ്റ് ഉണ്ടാക്കിയെടുക്കാം. എന്നിട്ട് ഇത് മൂടിവെച്ച് രണ്ടുഭാഗവും നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക. പിന്നീട് തണുത്തശേഷം ഇത് ഒരു

പ്ലേറ്റിലേക്ക് മാറ്റി ചെറിയ ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. അടുത്തതായി നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് കറിവേപ്പില അരിഞ്ഞത്, മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് മിക്സ് ചെയ്യാം. അതിനുശേഷം കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ഓംലെറ്റ് ഓരോന്നായി ഇതിൽ മുക്കിയെടുത്ത് നല്ലപോലെ ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. അങ്ങിനെ മുട്ടകൊണ്ടുള്ള സ്നാക്ക് റെഡി. Video credit: Ladies planet By Ramshi

Rate this post
You might also like