റവയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. 😋😋 വെറും 3 ചേരുവകൾ കൊണ്ട് ഒരു കിടിലൻ ഐറ്റം 😋👌 അടിപൊളിയാണേ 👌👌

റവയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. 😋😋 വെറും 3 ചേരുവകൾ കൊണ്ട് ഒരു കിടിലൻ ഐറ്റം 😋👌 അടിപൊളിയാണേ 👌👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് റവയും മുട്ടയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ്. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്.

അപ്പോൾ എങ്ങിനെയാണ് ഈ ടേസ്റ്റിയായ നാലുമണി പലഹാരം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ബൗളിലേക്ക് രണ്ട് കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 2 tbsp അല്ലെങ്കിൽ മധുരത്തിന് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് ബീറ്ററുകൊണ്ടോ മറ്റും നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് റവ കുറേശെ ആയി ചേർത്തു കൊടുത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. എന്നിട്ട് ഇത്

ഒരു പത്തു മിനിറ്റ് റെസ്ററ് ചെയ്യാൻ ആയി എടുത്തുവെക്കുക. അതിനുശേഷം ഇതിൽനിന്നും കുറേശെ കയ്യിലേക്കെടുത്ത് ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക. ഇവിടെ കൈകൊണ്ട് ഉരുട്ടി, പരത്തി കട്ലെറ്റ് ഷേപ്പിലാണ് ഉണ്ടാക്കി എടുത്തിരിക്കുന്നത്. അതിനുശേഷം ഇത് ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് തീ ഓണാക്കി നല്ലപോലെ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് നല്ലപോലെ ചൂടാക്കിയെടുക്കുക.

എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഷേപ്പ് ആക്കിയത് ഓരോന്നായി ഇട്ടുകൊടുക്കാവുന്നതാണ്. 5 – 10 മിനിറ്റ് വരെ നമ്മൾ കുറഞ്ഞ തീയിൽ ഇത് തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ആയി നല്ല ബ്രൗൺ കളർ ആകുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാം. അങ്ങിനെ കുറഞ്ഞ ചേരുവകൾ കൊണ്ടുള്ള നാലുമണി പലഹാരം റെഡി. Video credit: Ladies planet By Ramshi

Rate this post
You might also like