മുട്ടയും കോഫി പൗഡറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണു മാജിക്.. ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു കിടിലൻ ഐറ്റം തന്നെ തയ്യാറാക്കാം.. | egg And Coffee Powder recipe

ഈ വിഭവം തയ്യാറാക്കുന്നതിനായി ആദ്യം ഒരു മിക്സിയുടെ ജാറിൽ അഞ്ച് ടേബിൾസ്പൂൺ പഞ്ചസാര എടുക്കുക. ശേഷം നന്നായിട്ട് ഒന്നു പൊടിച്ചെടുക്കുക. ശേഷം ജാർ ഇന് ഉള്ളിലേക്ക് ഒരു കോഴിമുട്ട മുഴുവനായും പൊട്ടിച്ചൊഴിക്കുക. ഇനി കോഴിമുട്ട ഉപയോഗിക്കാൻ പറ്റാത്ത ആളുകൾ ആണെങ്കിൽ ഒരു നാല് സ്പൂൺ പുളിയില്ലാത്ത തൈര് ഒഴിച്ച് കൊടുത്താൽ മതിയാകും. അതിനു

ശേഷം ഒരു ടേബിൾ സ്പൂൺ ബ്രൂ കോഫി പൗഡർ കൂടി ഇട്ടു കൊള്ളുക. അധികം ഇടാതെ ശ്രദ്ധിക്കണം അധികം ഇട്ടാൽ നമ്മൾ ഉണ്ടാകുന്ന വിഭവത്തിന് ഒരു കൈപ്പ് രുചി വരും.
ശേഷം മൂന്ന് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ഒഴിച്ചു കൊടുക്കുക. അല്ലെങ്കിൽ രണ്ടു ടേബിൾ സ്പൂൺ ബട്ടർ ചേർത്താലും മതിയാകും. എന്നിട്ട് ഇതെല്ലാം കൂടി മിക്സിയിൽ ഒന്ന്

coffee n egg
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അടിച്ചെടുക്കുക. അടുത്തതായി ഒരു ബൗളിൽ ആറ് ടേബിൾ സ്പൂൺ ഗോതമ്പു പൊടി എടുക്കുക. ശേഷം ഒരു നുള്ള് സോഡാപ്പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. എന്നിട്ട് നമ്മൾ നേരത്തെ മാറ്റിവെച്ച ജാറിലെ മിക്സി കൂടി ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കി എടുക്കുക.
ശേഷം ഒരു ഇഡലി തട്ട് എടുത്ത് ശകലം എണ്ണ പുരട്ടി അതിനു മുകളിലേക്ക് ഇത് ഒഴിച്ചുകൊടുക്കുക.

എന്നിട്ട് വെള്ളം നന്നായി തിളപ്പിച്ച് ആവി കയറ്റി എടുക്കുക. നല്ല മയവും സ്വാദിഷ്ഠമായ നമ്മുടെ വിഭവം തയ്യാറായിരിക്കുകയാണ്. ഇത് ബ്രേക്ക്ഫാസ്റ്റ് ഒക്കെ ആയിട്ട് ഉണ്ടാക്കുവാൻ പറ്റിയ നല്ലൊരു വിഭവമാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. Video Credits : Malus tailoring class in Sharjah

You might also like