എബ്രാൻ മോന്റെ മുടി കളയൽ ചടങ്ങിൽ തിളങ്ങി ബഷീർ ബാഷിയും കുടുംബവും; ഉമ്മമാരുടെ പൊന്നു മോനെ കണ്ടോ !! | Ebran Basheer with Mashura & Suhana Basheer latest viral malayalam

എറണാംകുളം : ടെലിവിഷൻ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ബിഗ് റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ്. ബിഗ് ബോസിൽ എത്തിയ മത്സരാർത്ഥികൾ എല്ലാം താര പ്രഭ ഉള്ളവരാണ്. അതായത് ബിഗ് ബോസ് എന്ന പരിപാടി കഴിഞ്ഞിറങ്ങുമ്പോഴേക്കും ഒരുകൂട്ടം ഫാൻ ഗ്രൂപ്പുകൾ ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടാകും. അത്തരത്തിൽ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ബഷീർ ബഷി.ഇദ്ദേഹത്തിന് രണ്ട് ഭാര്യമാരാണ് ഉള്ളത്. സുഹാനയും മഷൂറയും. രണ്ടു ഭാര്യമാർ ഉള്ളതിന്റെ പേരിൽ നിരവധി വിവാദങ്ങൾ സമൂഹത്തിൽ നിന്നും ബഷീറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ സന്തോഷകരമായ ഒരു കുടുംബമാണ് ബഷീർ നയിച്ചു കൊണ്ടിരിക്കുന്നത്. ഈയടുത്താണ് മഷൂറയ്ക്ക് കുഞ്ഞു ജനിക്കുന്നത്. ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ വലിയ വലിയ ആഘോഷമായിരുന്നു. താരം തന്നെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സ്വന്തമായുള്ള യൂട്യൂബ് ചാനലിലൂടെയാണ് വ്ലോഗുകൾ താരം പങ്കു വയ്ക്കാറുള്ളത്.ഇപ്പോഴിതാ ബഷീറിന്റെയും മഷൂറയുടെയും കുഞ്ഞ് ഇബ്രാനും ഒരു ചെറിയ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്.

ebran basheer
എബ്രാൻ മോന്റെ മുടി കളയൽ ചടങ്ങിൽ തിളങ്ങി ബഷീർ ബാഷിയും കുടുംബവും; ഉമ്മമാരുടെ പൊന്നു മോനെ കണ്ടോ !! | Ebran Basheer with Mashura & Suhana Basheer latest viral malayalam 2

കുഞ്ഞിന്റെ ശരിയായ പേര് ഇബ്രാൻ മുഹമ്മദ് എന്നാണ്. ജനിച്ച വീണപ്പോൾ തന്നെ ഇൻസ്റ്റഗ്രാം പേജും യൂട്യൂബു ചാനലും കുഞ്ഞ് ഇബ്രാൻ സ്വന്തമാക്കി. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ഇപ്പോൾ ഇതാ ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കുഞ്ഞു ജനിച്ച് 14 ദിവസം മാത്രമാണ് ഇപ്പോൾ പ്രായമാകുന്നത്. ഇപ്പോഴിതാ പതിനാലാം ദിവസത്തെ കുഞ്ഞിന്റെ മുടി കളയൽ ചടങ്ങിന്റെ വീഡിയോ ആണ് ബഷീറും കുടുംബവും പങ്കുവെച്ചിരിക്കുന്നത്.അന്നേ ദിവസത്തിന്റെ ഒരു ചെറിയ വീഡിയോ ഇബ്രാൻ മുഹമ്മദിന്റെ ചാനലിലൂടെയും വിശദ വീഡിയോ ബഷീറിന്റെ ചാനലിലൂടെയും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ബഷീറിന്റെയും മഷൂറയുടെയും കുടുംബത്തിന്റെയും സന്തോഷവും മറ്റുമാണ് ഈ വീഡിയോയിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. മഷൂറ കുഞ്ഞിനെ പല പേരുകളും ഇട്ട് വിളിക്കാറുണ്ടെന്നും എന്നാൽ ശരിയായ പേര് വിളിക്കണം എന്നും തമാശയ്ക്ക് ബഷീർ പറയുന്നതും വീഡിയോയിൽ കാണാം. ചടങ്ങിന്റെ പ്രധാന ഹൈലൈറ്റുകൾ എല്ലാം ബഷീറിന്റെ ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇബ്രാന് ഇപ്പോഴുള്ളത്. ഇബ്രുമോന്റെ ഫാൻസ് എന്നുപോലും കമന്റുകൾ ഉണ്ട്. കൂടാതെ നിരവധി ആളുകൾ ചടങ്ങിന് ആശംസകളും അറിയിക്കുന്നുണ്ട്. Story highlight : Ebran Basheer with Mashura & Suhana Basheer latest viral malayalam

5/5 - (2 votes)
You might also like