എബ്രാൻ മോൻ ലക്ഷങ്ങൾ മുടക്കിയുള്ള ഫോട്ടോഷൂട്ടുമായി ബഷീർ ബാഷിയും കുടുംബവും; രണ്ട് ഉമ്മമാർക്കിടയിൽ കുഞ്ഞു മോൻ !! | Ebran Basheer photoshoot with Mashura & Suhana latest viral malayalam
എറണാംകുളം : ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയി ബഷീര്‍ ബഷി എത്തിയത് മോഡലിംഗ് രംഗത്ത് നിന്നാണ്.ഷോയിലൂടെ താരത്തിന് കൂടുതല്‍ പ്രശസ്തിയും നേടാൻ സാധിച്ചു. അതിന് ശേഷമാണ് താരത്തിന്റെ രണ്ട് ഭാര്യമാരുടെയും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായത്. കൂടാതെ കല്ലുമ്മക്കായ എന്ന വെബ് സീരീസുമായി താരവും കുടുംബവും വലിയ ആരാധകരെ സ്വന്തമാക്കിയിരുന്നു.
ബഷീർ ബഷിയുടെ ഭാര്യ മഷൂറാ ബഷീർ കഴിഞ്ഞ ദിവസം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് കുഞ്ഞിന് ഇവർ പേര് നൽകിയത്. കുടുംബത്തിലേക്ക് കടന്നു വന്ന ഏറ്റവും ഇളയ ‘രാജകുമാരനെ’ ഏവർക്കും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിചയപ്പെടുത്തിയത് ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയാണ്. തീർത്തും അപ്രതീക്ഷതമായാണ് മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും സിസേറിയൻ വഴി പ്രസവം നടത്തിയതും .

കുഞ്ഞിനെ മഷൂറ ഇങ്ങനെ ചേർത്ത് പിടിച്ച ചിത്രം ബഷീർ ബഷി പോസ്റ്റ് ചെയ്തത് മുൻപ് ശ്രദ്ധ നേടിയിരുന്നു.സുഹാനയ്ക്കും ബഷീറിനും കൂടി രണ്ടു കുഞ്ഞുങ്ങളുണ്ട്. ഇപ്പോൾ പിറന്നു വീഴുമ്പോഴേ ഇളയമകൻ സെലിബ്രിറ്റി ആയിക്കഴിഞ്ഞിരിക്കുകയാണ്. ജനിച്ചു മണിക്കൂറുകൾ പിന്നിട്ടപ്പോഴേ കുഞ്ഞിന് ലഭിച്ചത് വലിയ സമ്മാനങ്ങൾ ആണ്. കുട്ടി സോഷ്യല്‍ ലോകത്ത് ഇപ്പോൾ താരമായി കഴിഞ്ഞു. കുഞ്ഞിന്റെ പേരില്‍ യൂട്യൂബ് ചാനലും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും താരം ജനിച്ച ദിവസം തന്നെ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ ബഷീർ ബഷി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. എബ്രു മോന്റെ ന്യൂബോൺ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്നത്.
നിരവധി ആരാധകരാണ് ഇപ്പോൾ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. ” മാഷാ അള്ളാ എബ്രൂ മോൻ വലുതാകുമ്പോൾ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമാകും, മാഷാ അള്ളാ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ പൊന്നുമക്കൾക്ക് ആയുസ്സും ആരോഗ്യവും പടച്ചോൻ നൽകട്ടെ എന്നാണ് ആരാധകർ പങ്കുവെച്ച കമന്റുകൾ. Story highlight : Ebran Basheer photoshoot with Mashura & Suhana latest viral malayalam