Easy White Rice Breakfast Recipe : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. പച്ചരി ഉപയോഗിച്ചു കൊണ്ട് നെയ് പത്തിരിയുടെ അതേ രീതിയിൽ തന്നെ നമുക്ക് ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഈ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ പച്ചരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം മിക്സിയിലടിച്ച് അപ്പോൾ തന്നെ നമുക്ക് തയാറാക്കി എടുക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇവ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഒന്നര ഗ്ലാസ് പച്ചരി എടുത്ത് നല്ലതു പോലെ കഴുകി അതിനുശേഷം 4 മണിക്കൂർ നേരത്തേക്ക് കുതിരാൻ വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് വെള്ളം വാർത്ത് അതിനുശേഷം പച്ചരി ഇട്ടു കൊടുക്കുക. അടുത്തതായി ഇതിലേക്ക് നാലഞ്ചു ചെറിയ ഉള്ളി ഇട്ടതിനുശേഷം ഒന്നര ടീസ്പൂൺ പെരുംജീരകം കൂടിയിട്ട് പച്ചരിയിൽ നിരന്നു നിൽക്കാൻ പാകത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ഒട്ടും തരിയില്ലാതെ രീതിയിൽ വേണം അരച്ചെടുക്കാൻ. മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം 5 ടേബിൾസ്പൂൺ റവ കൂടി ചേർത്ത് കൊടുക്കുക. നല്ലതുപോലെ കട്ടപിടിക്കാതെ മിക്സ് ചെയ്തതിനു ശേഷം മാവ് മറ്റൊരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ ചൂടാക്കി കുറുക്കിയെടുക്കുക. കുറേശ്ശെ കുറേശ്ശെ ഒഴിച്ചു കൊടുത്തു വേണം ഇത് വറ്റിച്ചു എടുക്കേണ്ടത്. നോൺസ്റ്റിക് പാനുകളാണ് ഇതിനായി എടുക്കുന്നതെങ്കിൽ കുറുക്കി എടുക്കാൻ വളരെ എളുപ്പമായിരിക്കും.
വെള്ളം എല്ലാം പോയി മാവ് നല്ലതുപോലെ വിട്ടു വിട്ടു വരുന്ന ആണ് ഇവയുടെ കണക്ക്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Minees Kitchen