Easy White Clothes Washing Tips : വീട്ടിൽ വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അത്തരം തുണികൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് വെള്ളമുണ്ടുകൾ, കുട്ടികൾ സ്കൂളിലേക്ക് ഇടുന്ന വെള്ള ഷർട്ട് പോലുള്ള വസ്ത്രങ്ങളിൽ കറകൾ പിടിച്ചു കഴിഞ്ഞാൽ എത്ര ഉരച്ചു കഴുകിയാലും അവ പോകാറില്ല. ഇത്തരം കറകൾ കളയാനായി എപ്പോഴും ഡ്രൈ ക്ലീനിങ് പോലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമായ കാര്യമല്ല.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടു തന്നെ വെള്ള വസ്ത്രങ്ങൾ എങ്ങിനെ വെളുപ്പിച്ചെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ തുണികൾ വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് ഒരു കപ്പ് അളവിൽ ഏതെങ്കിലും സോപ്പ് ലിക്വിഡ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് തുണികൾ മുങ്ങിക്കിടക്കാൻ ആവശ്യമായ അത്രയും വെള്ളം ഒഴിച്ചു കൊടുക്കണം.
ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ബേക്കിംഗ് സോഡ വെള്ളത്തിൽ ഇടുമ്പോൾ തന്നെ നല്ല രീതിയിൽ ബബിൾസ് വന്നു തുടങ്ങുന്നതാണ്. ശേഷം വൃത്തിയാക്കാൻ ആവശ്യമായ തുണികൾ ബക്കറ്റിലേക്ക് മുക്കി അത് ഒരു വലിയ പ്രഷർകുക്കറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് പ്രഷർകുക്കർ വിസിൽ ഇടാതെ 15 മുതൽ 20 മിനിറ്റ് വരെ ചൂടാക്കി എടുക്കുക. തുണികൾ ചൂടാറിയ ശേഷം
പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകിയെടുക്കുമ്പോൾ തന്നെ കടുത്ത കറകളെല്ലാം പോയി വൃത്തിയായി കിട്ടിയിട്ടുള്ളതായി കാണാം. പ്രത്യേകിച്ച് വെള്ള മുണ്ടുകളെല്ലാം ഈയൊരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. തുണികളുടെ എണ്ണം അനുസരിച്ച് രണ്ട് തവണയായി വേണമെങ്കിലും ഈ ഒരു രീതിയിൽ തുണികൾ ക്ളീൻ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy White Clothes Washing Tips Credit : JUBYS TASTY HUB