ഇതാണ് മക്കളേ സൂപ്പർ വെജ് ദം ബിരിയാണി! രുചി പറഞ്ഞറിയിക്കാൻ പറ്റില്ല; 10 മിനിറ്റിൽ അടിപൊളി വെജ് ബിരിയാണി റെഡി!! | Easy Vegetable Dum Biriyani Recipe

Easy Vegetable Dum Biriyani Recipe

Easy Vegetable Dum Biriyani Recipe : വെജിറ്റബിൾ ബിരിയാണി ഇഷ്ടമാണോ ഞങ്ങൾക്ക്? വെജിറ്റബിൾ ബിരിയാണി ഒരു ബിരിയാണിയേയല്ല എന്ന് പറയുന്നവർക്ക് ഇതൊന്ന് ഉണ്ടാക്കി കൊടുത്ത് നോക്കൂ. കിടിലനാണേ ഈ രുചിയൂറും വെജിറ്റബിൾ ബിരിയാണി. ആവശ്യമായ പച്ചക്കറികൾ ചേർത്ത് അതീവ രുചികരമായ വെജിറ്റബിൾ ദം ബിരിയാണി ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം. രുചി പറഞ്ഞറിയിക്കാൻ പറ്റാത്ത സൂപ്പർ വെജ് ബിരിയാണി.

  1. ബസ്മതി റൈസ് – 1 1/2 കപ്പ്
  2. ക്യാരറ്റ് – 1
  3. ഉരുളക്കിഴങ്ങ് – 2 എണ്ണം
  4. കോളിഫ്ലവർ – 7 വലിയ അല്ലി കഷ്ണം
  5. ബീൻസ് – 7 എണ്ണം
  6. ഗ്രീൻപീസ് ( ഫ്രോസൺ ) – 1/4 കപ്പ്
  7. ചിക്കൻ മസാല – 1/4 ടീസ്പൂൺ

ആദ്യമായി ഒരു ബൗൾ എടുത്ത് അതിൽ ഒന്നരകപ്പ് ബസ്മതി റൈസ് പതിനഞ്ച് മിനുട്ട് കുതിർത്ത് വെക്കുക. ശേഷം അരി ഊറ്റി വച്ച് ബിരിയാണിയിലേക്ക് ആവശ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞുവെക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുറഞ്ഞ ഫ്ലെയിമിൽ വെച്ച് വറുത്തെടുക്കുക. വറുത്തെടുത്ത ശേഷം അതെ എണ്ണയിലേക്ക്

അരിഞ്ഞുവെച്ച സവാള രണ്ട് തവണകളായി ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. അതേ പാനിലേക്ക് ബാക്കി അരിഞ്ഞ് വച്ച ക്യാരറ്റ്, ബീൻസ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ് എന്നിവ ആവശ്യത്തിന് ഉപ്പും 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് 1/4 ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് കൂടെ ചേർക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Chinnu’s Cherrypicks

You might also like