ബാക്കി വന്ന ചോറ് കൊണ്ട് 5 മിനിറ്റിൽ നല്ല മൊരിഞ്ഞ വട റെഡി! കറുമുറാ ചോറ് വട ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Easy Vada Recipe Using Leftover Rice

Easy Vada Recipe Using Leftover Rice

Easy Vada Recipe Using Leftover Rice : ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വടയാണ് ഇന്നു പരിചയപ്പെടുത്തുന്നത്. വൈകുന്നേരത്തെ ചായക്ക് ഈ വടയുണ്ടെങ്കിൽ വയറു നിറഞ്ഞ് മനസ്സ് നിറഞ്ഞ് കഴിക്കാൻ മറ്റെവിടെയും പോവണ്ട. ഇതിനായി രണ്ടു കപ്പ് ചോറ് നന്നായി അരച്ചെടുക്കണം. വെള്ളം ചേർക്കാതെ അരക്കുന്നതാണ് എറ്റവും നല്ലത്. ഏത് അരിയുടെ ചോറും നമുക്ക് വട ഉണ്ടാക്കാനായി എടുക്കാം. ചുവന്ന അരി ആണെങ്കിൽ രണ്ടു ടേബിൾ സ്പൂൺ വരെ വെള്ളം ചേർത്ത് അരച്ചെടുക്കുക.

ചോറ് അരച്ചത് ഒരു പാത്രത്തിലേക്ക് മാറ്റുക. കൈ വെള്ളം നനച്ച ശേഷം മാവ് മാറ്റുകയാണെങ്കിൽ കയ്യിൽ ഒട്ടിപ്പിടിക്കാതെ മാറ്റാൻ കഴിയും. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ റവ, മൂന്ന് ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. ഈ രണ്ട് ചേരുവകൾ വട നന്നായി മൊരിഞ്ഞ് വരാൻ സഹായിക്കും. രണ്ടു ചെറിയ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പ്, അല്പം കുരുമുളക് പൊടി എന്നിവ കൂടെ ഇതിലേക്ക് ചേർക്കാം.

Easy Vada Recipe Using Leftover Rice
Easy Vada Recipe Using Leftover Rice

എല്ലാം കൂടെ നന്നായി കുഴച്ച് അര മണിക്കൂർ അടച്ച് വെക്കുക. ഈ സമയം കൊണ്ട് നല്ലൊരു ചമ്മന്തി തയ്യാറാക്കി എടുക്കാം. അര മുറി തേങ്ങ, 6-7 ചെറിയ ഉള്ളി, ചെറിയ കഷണം ഇഞ്ചി, കുറച്ച് പുളി വെള്ളം, ഉപ്പ് എന്നിവ ചേർത്ത് ഒത്തുക്കിയെടുക്കുക. ശേഷം മൂന്ന് പച്ചമുളക്, കറിവേപ്പില എന്നിവ കൂടെ ചേർത്ത് നന്നായി ഒതുക്കിയെടുത്താൽ നല്ല അടിപൊളി ചമ്മന്തി തയ്യാർ. ഇനി വട ഉണ്ടാക്കാനായി കയ്യിൽ വെള്ളം നനച്ച ശേഷം

മാവ് ചെറുതായി വട്ടത്തിൽ ആക്കി നടുവിൽ ഒരു വിരൽ കൊണ്ട് കുഴിയാക്കിയ ശേഷം നന്നായി തിളച്ച എണ്ണയിൽ ഇട്ട് രണ്ടു വശവും ഗോൾഡൻ നിറം ആവുമ്പോൾ വറുത്ത് കോരുക. ഒരേസമയം ക്രിസ്‌പിയും സോഫ്ടുമായ വട, എളുപ്പത്തിൽ തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ചോറ് ബാക്കി ഇരിപ്പുണ്ടേൽ ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാ. Easy Vada Recipe Using Leftover Rice Video credit : Chinnu’s Cherrypicks

Read also : ഇച്ചിരി അവിലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ! എത്ര കഴിച്ചാലും പൂതി മാറാത്ത കിടു പലഹാരം!! | Special Aval Coconut Snack Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

You might also like