ഉണ്ണിയപ്പം ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ! ഈസിയായി പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം റെഡി!! | Easy Unniappam Recipe
Easy Unniappam Recipe
Easy Unniappam Recipe : സാധാരണയായി ഉണ്ണിയപ്പത്തിന് മാവ് അരച്ച് റസ്റ്റ് ചെയ്യാനായി വെച്ച ശേഷമായിരിക്കും ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ മാവ് അരച്ച ഉടനെ തന്നെ ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പച്ചരി, മധുരത്തിന് ആവശ്യമായ ശർക്കര,
തേങ്ങാക്കൊത്ത്, ജീരകപ്പൊടി, ഉപ്പ്, പഴം, എണ്ണ, നെയ്യ്, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അഞ്ചു മണിക്കൂർ നേരം കുതിർത്താനായി വെക്കണം. നന്നായി കുതിർന്നു വന്ന അരി അരിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഈയൊരു സമയത്ത് തന്നെ ശർക്കരപ്പാനി കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ശർക്കരപ്പാനി തയ്യാറാക്കാനായി മൂന്നച്ച് ശർക്കര വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
ഇത് അരിച്ചെടുത്ത ശേഷം മിക്സിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. കൂടുതൽ അരി ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ട് ബാച്ച് ആയാണ് ശർക്കരപ്പാനി കൂട്ടി അരി അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത മാവിലേക്ക് 4 പഴം കൂടി ചേർത്ത് ഒന്നുകൂടി മിക്സിയിൽ കറക്കി എടുക്കാം. ഒട്ടും കട്ടകളില്ലാത്ത രീതിയിലാണ് മാവ് വേണ്ടത്. മാവ് തയ്യാറായി കഴിഞ്ഞാൽ അതിലേക്ക് തേങ്ങാക്കൊത്ത് ചേർക്കണം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തുവെച്ച് ചൂടാകുമ്പോൾ അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക.
മുറിച്ചു വെച്ച തേങ്ങാക്കൊത്ത് അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം. ഈയൊരു കൂട്ടും കുറച്ച് ജീരകപ്പൊടിയും ഉപ്പും കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു മാവിന്റെ കൂട്ട് പിന്നീട് റസ്റ്റ് ചെയ്യാനായി വെക്കേണ്ട ആവശ്യമില്ല. ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ചെറിയ കയിലിൽ മാവെടുത്ത് ഉണ്ണിയപ്പ ചട്ടിയിലെ ഓരോ കുഴികളിലായി ഒഴിച്ചു കൊടുക്കുക. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : cooking & vlog