ചക്ക മുറിക്കാൻ ഇനി എന്തെളുപ്പം! കത്തി പോലും വേണ്ട! ചക്ക ഈസിയായി മുറിക്കാൻ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ!! | Easy Trick For Jackfruit Cutting

നമ്മുടെ വീടുകളിലും പരിസരത്തും പ്രത്യേകിച്ച് മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഫലങ്ങളിൾ ഒന്നാണല്ലോ ചക്ക. ചക്ക കൊണ്ടുള്ള ഉപ്പേരിയും തോരനും മറ്റു പലഹാരങ്ങളും ഇഷ്ടപ്പെടാത്തവർ നന്നേ കുറവായിരിക്കും. മാത്രമല്ല പഴുത്ത ചക്ക അത്തരത്തിൽ കഴിക്കുന്നത് നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരിക്കും. ഏറെ ഔഷധ ഗുണങ്ങളുള്ള ഈ ഒരു ചക്ക എന്നാൽ പലപ്പോഴും നമുക്ക് തലവേദനയായി മാറാറുണ്ട്.

അവ നല്ല രീതിയിൽ മുറിക്കാനും വൃത്തിയാക്കാനും ചെറുതൊന്നുമല്ല നമ്മൾ കഷ്ടപ്പെടേണ്ടത്. മാത്രമല്ല നമ്മുടെ വീടുകളിൽ വലിയ കത്തി പോലെയുള്ള ആയുധങ്ങൾ ഇല്ലെങ്കിൽ നമ്മൾ നന്നായി കഷ്ടപ്പെടേണ്ടി വരും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ഒരു കത്തി പോലുമില്ലാതെ എങ്ങനെ ചക്ക മുറിച്ചെടുക്കാൻ സാധിക്കും എന്ന് നമുക്ക് നോക്കാം.

Ads

നമ്മുടെ വീടുകളിൽ തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന പാര ഉപയോഗിച്ചുകൊണ്ട് വളരെ വൃത്തിയായി ചുരുങ്ങിയ സമയത്തിനുള്ളിൽ ചക്ക കഷണങ്ങളാക്കാവുന്നതാണ്. ഒരു സാധാരണ വലിപ്പമുള്ള ചക്ക ഒരു തേങ്ങ പൊതിക്കുന്നതുപോലെ അവയുടെ നാല് ഭാഗത്തും പാരയിൽ കുത്തിയമർത്തി വിടർത്തുക. ഇത്തരത്തിൽ എല്ലാ ഭാഗത്തും ചെയ്താൽ ചക്ക നെടുകെ കീറി പോരുന്നതാണ്. ശേഷം ഓരോ കഷണം

Advertisement

എടുത്ത് വീണ്ടും അത്തരത്തിൽ വളരെ ഈസിയായി ചെറിയ കഷണങ്ങളാക്കി മാറ്റാവുന്നതാണ്. ഇത്തരത്തിൽ ചക്ക മുറിക്കുമ്പോൾ അതിന്റെ മൂക്ക് ഭാഗം ചക്കയിൽ തന്നെ നിൽക്കുന്നതിനാൽ അതിൽ നിന്നും വളരെ എളുപ്പത്തിൽ ചുള ഊരിയെടുക്കാനും നമുക്ക് സാധിക്കുന്നതാണ്. എന്നാൽ വലിയ വലുപ്പത്തിലുള്ള ചക്ക ഇത്തരത്തിൽ മുറിക്കുക എന്നത് പ്രയാസകരമാണ് എന്നതിനാൽ തന്നെ അവ കത്തി കൊണ്ട് മുറിക്കുന്നതാവും കൂടുതൽ ഉത്തമം. Jack Fruit Cutting Easy Trick Credit : Ramshi’s tips book

Easy Trick For Jackfruit CuttingKitchen HacksKitchen Tips