Easy Tomato Cultivation Using Ash : വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് തക്കാളി. എന്നിരുന്നാലും അടുക്കള ആവശ്യങ്ങൾക്കുള്ള തക്കാളി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്കയിടങ്ങളിലും ഉള്ളത്. കാരണം ചെടി നട്ടുപിടിപ്പിച്ചാലും ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നില്ല എന്നതാണ് പലരും പറയുന്ന പരാതി. അത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ചെടിനിറച്ച് തക്കാളി കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.
തക്കാളി ചെടി നടുമ്പോൾ നല്ല രീതിയിൽ വെളിച്ചം കിട്ടുന്ന ഭാഗം നോക്കി വേണം നടാൻ. എന്നാൽ മാത്രമേ അതിൽ ആവശ്യത്തിന് പൂക്കളും കായകളും ഉണ്ടാവുകയുള്ളൂ. അതുപോലെ എല്ലാദിവസവും രാവിലെ ചെടിയുടെ വേരിനും, തണ്ടിനും, ഇലക്കും ലഭിക്കുന്ന രീതിയിൽ വേണം വെള്ളം നനച്ചു കൊടുക്കാൻ. എല്ലാ ഭാഗങ്ങളിലും ഒരേ രീതിയിൽ നനവ് എത്തിയാൽ മാത്രമേ അതിൽ നിന്നും ആവശ്യത്തിനുള്ള കായ്ഫലങ്ങൾ ലഭിക്കുകയുള്ളൂ.
Ads
Advertisement
ചെടി നല്ല രീതിയിൽ വളരണമെങ്കിൽ വളപ്രയോഗം നടത്തുകയും വേണം. അതിനായി ഒരു പാത്രം കഞ്ഞി വെള്ളം എടുത്ത് അതിലേക്ക് ഒരുപിടി ചാരം ഇട്ട ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് രണ്ടോ മൂന്നോ ദിവസം പുളിപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ഇരട്ടി വെള്ളം കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം തക്കാളി ചെടിയുടെ ചുവട്ടിലും ഇലകളിലുമെല്ലാം നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടികളിൽ ഉള്ള പ്രാണിശല്യവും പുഴു ശല്യവുമെല്ലാം മാറി കിട്ടുന്നതാണ്. ഒരു ചെടിക്ക് ഒരു കപ്പ് എന്ന അളവിലാണ് കഞ്ഞിവെള്ളം പുളിപ്പിച്ച് ഒഴിച്ചു കൊടുക്കേണ്ടത്.
ഇതേ രീതിയിൽ തന്നെ തയ്യാറാക്കാവുന്ന മറ്റൊരു വളക്കൂട്ട് കൂടി അറിഞ്ഞിരിക്കാം. അതിനായി രാത്രിയിൽ കിടക്കുന്നതിനു മുൻപായി ഒരു പാത്രത്തിൽ അല്പം അവൽ കുതിരാനായി ഇട്ടുവയ്ക്കുക. കുതിർത്താനായി വെള്ളത്തിന് പകരം തൈര് ഉപയോഗപ്പെടുത്താവുന്നതാണ്. പിറ്റേ ദിവസം രാവിലെ ഈയൊരു വെള്ളം അരിച്ചെടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ഡയല്യൂട്ട് ചെയ്ത് ചെടികളിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations