കൊതിയൂറും തക്കാളി ചമ്മന്തി! ഈ തക്കാളി ചട്ണി ഉണ്ടെങ്കിൽ എത്ര ഇഡ്‌ലി, ദോശ അകത്താക്കിയെന്ന് അറിയില്ല!! | Easy Tomato Chutney Recipe
Easy Tomato Chutney Recipe
Easy Tomato Chutney Recipe : കൊതിയൂറും തക്കാളിചട്നി. കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവവുമാണ് ഇത്. ഇഡലി, ദോശ, ചപ്പാത്തി എന്നിവയുടെ കൂടെ കോമ്പോ ചെയ്യ്തു കഴിക്കാൻ പറ്റുന്ന ഒരു ചട്നിയാണ്. യാത്രാ സമയങ്ങളിൽ കേടുപറ്റാതെ കൊണ്ടുപോകാൻ പറ്റുന്നതുമാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
- തക്കാളി – 2
- വെളുത്തുള്ളി – 5
- ചെറിയുള്ളി – 13
- മല്ലിച്ചപ്പ്
- പഞ്ചസാര
ആദ്യം ഒരു പാനിൽ കുറച്ച് എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് വെളുത്തുള്ളി അഞ്ചെണ്ണം ചേർക്കുക. പിന്നീട് അതിലേക്ക് ചെറിയ ഉള്ളി 13 എണ്ണം ചേർക്കുക. അല്പം ഉപ്പിട്ട് നല്ലപോലെ വഴറ്റുക. വഴറ്റി വന്നതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതൊരു മൂടിവെച്ച് അടച്ച് നല്ലപോലെ വേവിക്കുക. ശേഷം മുളകുപൊടി അല്പം പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക.
ചൂടായി വരുമ്പോൾ അതിലേക്ക് മല്ലിച്ചെപ്പ് ചേർക്കുക. ഫ്ലെയിം ഓഫ് ചെയ്തതിനു ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അടിക്കുക. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർത്ത് അടിക്കുക. മിനിറ്റുകൾക്കുള്ളിൽ തക്കാളി ചട്ടിണി തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ ഒന്ന് കണ്ടു നോക്കൂ! Easy Tomato Chutney Recipe Video Credit : Jaya’s Recipes – malayalam cooking channel