Easy To Make Patchwork Quilt : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ കാണാൻ ഭംഗിയുള്ള ഉപയോഗിക്കാത്ത തുണികൾ ഉപയോഗപ്പെടുത്തി മനോഹരമായ എളുപ്പത്തിൽ ക്വിൽട്ടുകൾ തുന്നിയെടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കാർബോർഡ് കഷ്ണം എടുത്ത് എട്ട് ഇഞ്ച് നീളം എട്ടിഞ്ച് വീതി എന്ന അളവിൽ അടയാളപ്പെടുത്തി കൃത്യമായി മുറിച്ചെടുത്തു മാറ്റുക. ശേഷം പഴയ തുണികളെല്ലാം എടുത്തുവെച്ച് ഈ ഒരു കാർബോർഡിന്റെ അതേ അളവിൽ കട്ട് ചെയ്ത് എടുക്കുക. കട്ട് ചെയ്തു വെച്ച തുണികളുടെ മൂന്ന് വശവും മടക്കി അടിച്ച് ഒരു കവറിന്റെ രൂപത്തിൽ ആക്കി എടുക്കുക. അതിന്റെ ഉള്ളിലേക്ക് പഞ്ഞി കൂടി നിറച്ച ശേഷം
നാലാമത്തെ ഭാഗവും സ്റ്റിച്ച് ചെയ്തെടുത്ത് മാറ്റാവുന്നതാണ്. ഇത്തരത്തിൽ ക്വിൽറ്റ് തയ്യാറാക്കാനായി എടുത്തുവച്ച വ്യത്യസ്ത നിറത്തിലുള്ള തുണികളിൽ എല്ലാം സ്റ്റിച്ച് ചെയ്ത ശേഷം പഞ്ഞി ഫിൽ ചെയ്ത് എടുക്കുക. തയ്യാറാക്കിവെച്ച പാക്കറ്റുകൾ ഒന്നിനുമുകളിൽ മറ്റൊന്ന് എന്ന രീതിയിൽ വെച്ച് മെഷീനിൽ തുന്നി എടുക്കുക. ഒരു പാക്കറ്റ് മറ്റൊന്നിനോട് അറ്റാച്ച് ചെയ്തു നിൽക്കുന്ന രീതിയിലാണ് മുഴുവൻ ഭാഗവും തുന്നി എടുക്കേണ്ടത്. ശേഷം അതിന്റെ താഴെ ഭാഗത്ത്
അടിച്ചു കൊടുക്കാനായി നീളത്തിൽ ഒരു തുണിയെടുത്ത് വയ്ക്കുക. അതിലേക്ക് തയ്ച്ചു വെച്ച ക്വിൽറ്റിന്റെ ഭാഗം വെച്ച ശേഷം തുണി നാലുഭാഗത്തും പിൻ ചെയ്ത് വയ്ക്കുക. പിൻ ചെയ്തു വെച്ച ഭാഗത്തിലൂടെ സ്റ്റിച്ച് ചെയ്ത ശേഷം തുന്നി വെച്ച കവറിന്റെ അകത്തേക്ക് ക്വിൽറ്റ് പാക്ക് ചെയ്ത് ഒരു തവണ കൂടി സ്റ്റിച്ച് ചെയ്തെടുക്കാവുന്നതാണ്. ഇപ്പോൾ മനോഹരമായ ക്വിൽറ്റ് റെഡിയായി. പഴയ തുണികളും തയ്യൽ മെഷീനും വീട്ടിലുള്ളവർക്ക് ഒരുതവണയെങ്കിലും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Rajis Sew Simply