Easy To Make Cloth Washing Liquid : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കിറ്റ് വാങ്ങുകയാണെങ്കിൽ അതിൽതന്നെ തയ്യാറാക്കേണ്ട രീതി ഓരോ മിശ്രിതത്തിന്റെയും അളവ് എന്നിവയെല്ലാം കൃത്യമായി നൽകിയിട്ടുണ്ടാകും. ആദ്യം തന്നെ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് കാസ്റ്റിക്സ് സോഡ ഇട്ടുകൊടുക്കുക. ഒരു കോൽ ഉപയോഗിച്ച് അത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം.
ഒരു കാരണവശാലും നേരിട്ട് കൈ ഉപയോഗിച്ച് ഈയൊരു ലിക്വിഡ് ഇളക്കി കൊടുക്കാൻ പാടുള്ളതല്ല. ഈയൊരു കൂട്ട് സെറ്റ് ആവാനായി ആറുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതോടൊപ്പം തന്നെ മറ്റൊരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് സ്ലറി കൂടി ഒഴിച്ചു കൊടുക്കുക. ഇവ രണ്ടും ആറ് മണിക്കൂർ റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാനായി സാധിക്കുകയുള്ളൂ. ആറുമണിക്കൂറിന് ശേഷം സോപ്പ് തയ്യാറാക്കാൻ ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം.
ഒരു കപ്പെടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് സോഡിയം സൾഫേറ്റ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈയൊരു കൂട്ട് നേരത്തെ തയ്യാറാക്കി വെച്ച സ്ലറിയിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് കാസ്റ്റിക് സോഡയുടെ മിക്സും മണത്തിന് ആവശ്യമായ ലിക്വിഡും ഒഴിച്ച് മിക്സ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം എല്ലാ മിശ്രിതങ്ങളും നല്ലതുപോലെ മിക്സ് ആയി വന്നുകഴിഞ്ഞാൽ ഈയൊരു ലിക്വിഡ് ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Leafy Kerala