Easy to Fix Sticking Doors Using Candle : അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ തീർക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചിലപ്പോഴെങ്കിലും എത്ര സമയമെടുത്ത് ജോലി ചെയ്താലും ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കാത്ത ഒരിടമായി അടുക്കളകൾ മാറാറുണ്ട്. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്തു നോക്കാവുന്ന ഒരു കാര്യം ഉരുളക്കിഴങ്ങ് പുഴുങ്ങി വയ്ക്കുമ്പോൾ അതിന്റെ തൊലി എങ്ങനെ എളുപ്പത്തിൽ കളയാം എന്നതാണ്.
സാധാരണയായി ചൂടോടു കൂടിയ വേവിച്ചെടുത്ത ഉരുളക്കിഴങ്ങിന്റെ തൊലി കൈ ഉപയോഗിച്ച് കളയുമ്പോൾ മിക്കപ്പോഴും പൊള്ളുന്ന അവസ്ഥ ഉണ്ടാകും. അത് ഒഴിവാക്കാനായി ഒരു വിസ്ക് എടുത്ത് അതിനു മുകളിൽ വച്ച് ഒന്ന് വലിച്ചെടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തൊലി പെട്ടെന്ന് അടർന്നു പോവുകയും ഉരുളക്കിഴങ്ങ് പെട്ടെന്ന് തന്നെ സ്മാഷ് ചെയ്തെടുക്കാനും സാധിക്കും. പുഴുങ്ങിയ മുട്ടയുടെ തോട് പെട്ടെന്ന് അടർന്നു കിട്ടാനായി കൗണ്ടർടോപ്പിൽ വെച്ച് ഒന്ന് തട്ടിയശേഷം പതുക്കെ തോട് അടർത്തി എടുക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ മുട്ടയുടെ ചൂട് ഒന്നു പോയി കിട്ടുമ്പോൾ തന്നെ എളുപ്പത്തിൽ ഉപയോഗിക്കാനായി സാധിക്കും. അടുക്കളയിലെ മിക്ക പൊടികളും ഇപ്പോൾ പാക്കറ്റ് രൂപത്തിലാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു തവണ കട്ട് ചെയ്ത പാക്കറ്റുകൾ പിന്നീട് കേടാകാതെ സൂക്ഷിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനായി ഒരു സ്പൂൺ എടുത്ത് അൽപ്പനേരം സ്റ്റവിൽ വച്ച് ചൂടാക്കുക. ശേഷം കട്ട് ചെയ്തെടുത്ത കവറിന്റെ അറ്റത്ത് ഒന്ന് വെച്ചു കൊടുത്താൽ കട്ടാക്കിയ ഭാഗം പെട്ടെന്ന് തന്നെ ഒട്ടിക്കിട്ടുന്നതാണ്.
ശേഷം ഒരു കണ്ടെയ്നറിൽ ആക്കി സൂക്ഷിക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗപ്പെടുത്താം. പുട്ട് ഉണ്ടാക്കുമ്പോൾ പുട്ട് കുറ്റിയിലൂടെ ആവി പുറത്തുപോകുന്നത് ഒരു വലിയ പ്രശ്നമായി മാറാറുണ്ട്. അത് ഒഴിവാക്കാൻ പുട്ട് കുറ്റിയുടെ ആവി പുറത്തുപോകുന്ന ഭാഗത്തായി ഒരു തുണി ചുറ്റി കൊടുത്താൽ മാത്രം മതി. അതുപോലെ കടകളിൽ നിന്നും വാങ്ങുന്ന പാക്കറ്റ് പുട്ടുപൊടി എളുപ്പത്തിൽ ഉപയോഗിക്കാനായി വെള്ളമൊഴിച്ച് കുറച്ച് നേരം അടച്ചുവച്ചതിനു ശേഷം പുട്ട് ഉണ്ടാക്കിയെടുക്കാനായി ഉപയോഗിക്കാം. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy to Fix Sticking Doors Using Candle Credit : Minnu uz kitchen