Easy Tip For Removing Print From Glass: നമുക്കെപ്പോഴും നല്ല ഭംഗിയുള്ള ഗ്ലാസുകളും പാത്രങ്ങളൊക്കെ ജ്വല്ലറിയിൽ നിന്നും മറ്റും ഗിഫ്റ്റ് ആയി കിട്ടും. പക്ഷേ അതിൽ ഒരേ ഒരു പ്രശ്നം എന്ന് പറയുന്നത് ആ ഒരു ജ്വല്ലറിയുടെ പേര് പ്രിന്റ് ചെയ്തിട്ടുണ്ടാകും. മിക്കവർക്കും ആ ഒരു പ്രിന്റ് ഉള്ളത് ഇഷ്ടമല്ല. ഇങ്ങനെ ഗിഫ്റ്റ് ആയി കിട്ടുന്ന ഗ്ലാസ് അല്ലെങ്കിൽ പാത്രങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ആയിരിക്കും. പക്ഷെ അതിലെ പ്രിന്റ് ഉള്ളത് കൊണ്ട് തന്നെ നമുക്ക് അതിഥികൾ
വന്നാൽ കൊടുക്കാൻ ഒരു മടി ഉണ്ടാകും. ഇനി ആ കാര്യം ഓർത്തു ആരും വേഷമിക്കേണ്ടതില്ല. ഇത് വളരെ സിമ്പിൾ ആയി നമുക്ക് കളയാൻ സാധിക്കും അതും വീട്ടിൽ ഉള്ള ഒരു ഒറ്റ സാധനം ഉപയോഗിച്ച് കൊണ്ട് വെറും നിമിഷ നേരം കൊണ്ട് തന്നെ. പ്രിന്റ് കളയാൻ വെറുതെ സോപ്പ് ഇട്ട് ഉരച്ചു കഴുകി കഷ്ടപ്പെടേണ്ടെന്ന് സാരം. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക. നമുക്ക് ഈ ഒരു പ്രിന്റ് കളയാൻ വിനാഗിരിയുടെ ആവശ്യം മാത്രമേയുള്ളൂ.
വിനാഗിരി ഒഴിച്ച് കൊടുത്ത ശേഷം ഗ്ലാസ് അതിലേക് മുക്കി വെച്ച് കൊടുക്കുക. പാത്രത്തിന്റെ പ്രിന്റ് വിനാഗിരിയിൽ മുങ്ങി ഇരിക്കുന്ന രീതിയിൽ വെക്കുക. ശേഷം കുറച്ചു നേരം കഴിയുമ്പോൾ ഇത് കളർ മാറി വരുന്നതാണ്. ഇത് നമുക്ക് ഇനി ഒരു ചകിരി കൊണ്ട് ഉരച്ചു കളയാം. അപ്പൊൾ വേഗം തന്നെ പ്രിന്റ് പോകുന്നത് ആയിരിക്കും. ഇതിനായി ശക്തിയായി ഒന്നും ഉരച്ചു കഴിക്കണ്ട ആവശ്യം വരുന്നില്ല. ജസ്റ്റ് കഴിക്കുമ്പോൾ തന്നെ ആ പ്രിന്റ് പൊയ്ക്കോളും.
ഇങ്ങനെ പ്രിന്റ് കളഞ്ഞ ശേഷം ഗ്ലാസ് സോപ്പിട്ട് ഒന്ന് കഴുകിയെടുത്ത് കഴിഞ്ഞാൽ പുത്തൻ ഗ്ലാസ് ആയി നമുക്ക് കിട്ടുന്നതായിരിക്കും. പ്രിന്റ് പോയ ഭാഗത്തു ചെറിയ ഒരു അടയാളം പോലെ ഉണ്ടാകും അത് വളരെ സൂക്ഷിച് നോക്കിയാലെ കാണുകയൊള്ളു. അല്ലാത്ത പക്ഷം പുതിയ ഗ്ലാസ് പോലെ തന്നെ കിട്ടും. പ്രിന്റ് എല്ലാം സൂപ്പറായി തന്നെ പോകും ഇതു പോലെ തന്നെ പാത്രത്തിലോ മറ്റ് ഗ്ലാസിലുള്ള പ്രിന്റ് ഒക്കെ നമുക്ക് കളയാൻ സാധിക്കും. Credit: Anisha’S Corner