നമ്മുടെ തൊടികളിലും വീടുകളിലും വെച്ചു പിടിപ്പിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയുടെ പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങളാണ് ഇതിന് കാരണം. കറികളിൽ ഇടാനും അത് പോലെ മുടിയുടെ സംരക്ഷണത്തിനും കറിവേപ്പില ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ കറിവേപ്പില വെച്ചുപിടിപ്പിക്കുക എന്ന് പറയുന്നത് അത്ര നിസ്സാര കാര്യമല്ല.
കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു നല്ലപോലെ പരിചരിച്ചാൽ മാത്രമേ കറിവേപ്പില ആരോഗ്യത്തോടുകൂടി വളരുകയുള്ളൂ. അത്യാവശ്യം വെയില് ലഭിച്ചെങ്കിൽ മാത്രമേ കറിവേപ്പ് വളരുകയുള്ളൂ. അതു കൊണ്ടുതന്നെ വെയില് ലഭിക്കുന്ന സ്ഥലത്തായിരിക്കണം കറിവേപ്പ് നടാൻ. മാത്രവുമല്ല ഈർപ്പം കറിവേപ്പിന്റെ ചുവട്ടിൽ എപ്പോഴും നിലനിൽക്കണം.
കുറച്ചു ഇലകളൊക്കെ ചുവട്ടിൽ കൂട്ടിയിട്ട് തട പോലെ കൊടുത്ത് എപ്പോഴും വെള്ളം ഒഴിച്ച് നനവ് നിർത്തിയാൽ മാത്രമേ കറിവേപ്പ് ആരോഗ്യത്തോടു കൂടി വളരുകയുള്ളൂ. ചാണകവും പിണ്ണാക്കും തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം ഒന്നോ രണ്ടോ ദിവസം വെച്ച് പുളിപ്പിച്ചെടുക്കുക. ശേഷം അതിന്റെ ഇരട്ടി വെള്ളം അതിൽ ഒഴിച്ച് നേർപ്പിച്ച ശേഷം
ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുത്താൽ ചെടിക്ക് നല്ല കരുത്തോടെ വളരാൻ അത് സഹായിക്കുന്നു. കറിവേപ്പില പറിച്ചെടുക്കുമ്പോൾ ഒരു ശിഖരം മുഴുവനും കൂടി പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇല ആയിട്ട് പറിക്കാതിരിക്കാൻ ശ്രമിക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. Video credit : Ente Krishi