പുതിയ ട്രിക്ക്! പഴംപൊരി പൊങ്ങിവരും.. എണ്ണ കുടിക്കില്ല; കഴിച്ചു കൊണ്ടേ ഇരിക്കും ഈ പഴംപൊരി.!! | Easy Tasty Pazham Pori Recipe
Easy Tasty Pazham Pori Recipe Malayalam : നമുക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണല്ലോ പഴംപൊരി. നമ്മൾ പഴംപൊരി ഉണ്ടാക്കുമ്പോൾ ചിലപ്പോഴെങ്കിലും അത് കൂടുതൽ എണ്ണ കുടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടാവും. പലർക്കും അത്തരത്തിൽ പഴംപൊരി കഴിക്കുന്നത് ഇഷ്ടമല്ല. അതൊഴിവാക്കി നല്ല അടിപൊളി പഴംപൊരി ഉണ്ടാക്കാനുള്ള റെസിപ്പി ആണിപ്പോൾ നിങ്ങൾക്ക് നൽകുന്നത്. പഴംപൊരി ഉണ്ടാകുന്നതിനു വേണ്ടി ആദ്യം 2 കപ്പ് മൈദ എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും 2 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഒന്നരക്കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാത്ത രൂപത്തിൽ നന്നായി മിക്സ് ചെയ്ത് ശരിയാക്കുക. അധികം ലൂസോ എന്നാൽ കട്ടിയില്ലാത്തതും ആയ മാവാണ് നമുക്ക് ആവശ്യം. അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് സോഡ ചേർക്കുക. നല്ല നിറം ലഭിക്കാൻ വേണ്ടി ആവശ്യമെങ്കിൽ ഫുഡ് കളർ ചേർക്കാം. ഫുഡ് കളർ നിർബന്ധമില്ല. ഫുഡ് കളറിന് പകരം ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്താലും മതി.

നല്ല നിറം കിട്ടും. ഇതെല്ലാം നന്നായി യോജിപ്പിച്ച ശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ആ സമയം കൊണ്ട് നമ്മൾ പഴം നീളത്തിൽ മുറിച്ചു വെക്കേണ്ടതാണ്. നേന്ത്രപ്പഴമാണ് സാധാരണയായി പഴംപൊരി ഉണ്ടാക്കുവാൻ നമ്മൾ ഉപയോഗിക്കാറ്. ഇത്തവണ ഒരു ചേഞ്ച്ന് കദളിപ്പഴം എടുക്കാം. നല്ല മധുരവും രുചിയും പഴംപൊരിക്ക് ലഭിക്കും. എണ്ണ ചൂടാവുമ്പോൾ നീളത്തിൽ അരിഞ്ഞു വെച്ച പഴം ഓരോന്നെടുത്തു മാവിൽ മുക്കി എണ്ണയിലേക്കിടാം.
കുറച്ച് നേരം വെച്ച ശേഷം മറിച്ചിടുക. രണ്ടു ഭാഗവും വെന്താൽ എടുത്ത് പാത്രത്തിലേക്ക് മാറ്റാം. ചൂടോടെയോ തണുത്ത ശേഷമോ കഴിക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video Credit : sruthis kitchen