2 സവാള ഉണ്ടോ? എങ്കിൽ ചോറിനു വേറെ കറികളൊന്നും വേണ്ട! എളുപ്പത്തില്‍ കിടിലൻ രുചിയില്‍ ഉള്ളി കറി തയ്യാറാക്കാം!! | Easy Tasty Onion Curry Recipe

Easy Tasty Onion Curry Recipe: വെറും 2 സവാള കൊണ്ട് നമ്മുക്ക് ചോർ കഴിക്കാൻ വേണ്ടി നിറച്ച് കറി ഉണ്ടാക്കി എടുക്കാം. ഈ ഒരു സവാള കറി മാത്രം മതി നമ്മുക്ക് ചോറിന്റെ കൂടെ കഴിക്കാൻ. ഈ ഒരു കറി ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

  • സവാള – 2 എണ്ണം
  • പുളി – നെല്ലിക്ക വലുപ്പത്തിൽ
  • വെളിച്ചെണ്ണ
  • കടുക് – 1/2 ടീ സ്പൂൺ
  • പച്ച മുളക് – 1 – 2 എണ്ണം
  • വേപ്പില
  • വറ്റൽ മുളക് – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
  • കായ പൊടി – 2 പിഞ്ച്
Ads

ഒരു കടായി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ടു കൊടുത്ത് കടുക് നന്നായി പൊട്ടി കഴിയുമ്പോൾ ചെറുതായി കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. സവാളയിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം പച്ചമുളക് അരിഞ്ഞതും വേപ്പിലയും ഇട്ടു കൊടുത്ത് നന്നായി വഴറ്റുക ഇതിലേക്ക് വറ്റൽമുളക് കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച ശേഷം പൊടികൾ ചേർത്തു കൊടുക്കാം.

മഞ്ഞൾ പൊടി മുളകു പൊടി കാശ്മീരി മുളകു പൊടി, മല്ലി പൊ ടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ച മണം മാറുന്ന വരെ വയറ്റുക. ശേഷം ഇതിലേക്ക് പുളി പിഴിഞ്ഞ വെള്ളം കൂടി ഒഴിച്ച് കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം ഉപ്പ് ആവശ്യമെങ്കിൽ ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഇനി കറി ക നന്നായി തിളച്ച് കുറച്ചൊന്നു കുറുകി വരുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. കറി അധികം വറ്റിച്ചെടുക്കേണ്ട ആവശ്യമില്ല. കാരണം ഇത് ചൂടാറി കഴിയുമ്പോൾ വീണ്ടും കുറുകി വരുന്നതാണ്. Credit: Minnuz Tasty Kitchen

curry RecipesEasy Tasty Onion Curry RecipeOnion Curry RecipeRecipeTasty Recipes