കൊതിയൂറും മുളക് ചമ്മന്തി! ഈ രീതിയിൽ മുളക് ചമ്മന്തി ഉണ്ടാക്കി നോക്കു; ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന് തീരും!! | Easy Special Mulaku Chammanthi Recipe
Easy Special Mulaku Chammanthi Recipe
About Easy Special Mulaku Chammanthi Recipe
Easy Special Mulaku Chammanthi Recipe : വളരെ പെട്ടെന്ന് തന്നെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി പറ്റുന്ന മുളക് ചമ്മന്തി. ചോറിന്റെ കൂടെ വളരെ നല്ല കോംബോ ആണ് ഈ ചമ്മന്തി. വായിൽ കപ്പലോടും എന്നൊക്കെ നമ്മൾ പറയാറില്ലേ.. ഈ ചമ്മന്തി ഒക്കെ ഒരിക്കൽ കഴിച്ചാൽ പിന്നെ വായിൽ കപ്പലോടാതിരിക്കുമോ. എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള മുളക് ചമ്മന്തിയാണിത്. എങ്ങിനെയാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Ingredients
- വറ്റൽ മുളക്
- ചുവന്നുള്ളി
- പുളി
- കറിവേപ്പില
- വെളിച്ചെണ്ണ
- ഉപ്പ്
Learn How to Make Easy Special Mulaku Chammanthi Recipe
ആദ്യം ഒരു പാൻ എടുത്ത് ചൂടായതിനു ശേഷം അതിലേക്ക് അഞ്ചാറ് വറ്റൽമുളകിട്ട് നല്ല രീതിയിൽ ചൂടാക്കി എടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കുവാൻ വേണ്ടി പാടില്ല. ഇനി ഇതിലേക്ക് ഒരു അല്ലി കറിവേപ്പില ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ ചൂടായി കഴിഞ്ഞാൽ ഒരു മിക്സിയുടെ ജാർ എടുത്ത് പൊടിച്ചെടുക്കുക. ഇനി ഈ പൊടിച്ചത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം ഒരു ടീസ്പൂൺ ഉപ്പ്, ചെറിയ കഷ്ണം പുളി, അതേപോലെ തന്നെ അഞ്ചാറ് ചുവന്നുള്ളി ചതച്ചത് എന്നിവ നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക.
ഈ ചേരുവകൾ നേരത്തെ പൊടിച്ചുവെച്ച ആ ഒരു മിക്സിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇനി മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ നല്ല രീതിയിൽ ചൂടാക്കി എടുത്തതിനുശേഷം ഈ ഒരു മിക്സിലേക്ക് ഒഴിക്കുക. കൂടുതൽ ശ്രദ്ധിക്കേണ്ടത് നല്ല രീതിയിൽ വെളിച്ചെണ്ണ ചൂടാക്കി എടുക്കണം എന്നതാണ്. ഇനി വെളിച്ചെണ്ണയും മിക്സ് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കുക. നല്ല അടിപൊളി മണമുള്ള കിടിലൻ മുളക് ചമ്മന്തി തയ്യാർ. Easy Special Mulaku Chammanthi Recipe Video Credit : Sheeba’s Recipes
Read Also :