Easy Special Drink Recipe : ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നത് ശരീരത്തെ നന്നായി സഹായിക്കുമെന്നതിൽ സംശയമില്ല. ചർമ്മത്തിനും കാഴ്ചക്കും ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ശരീരഭാരം കുറയ്ക്കാനും കാൻസർ സാധ്യത കുറയ്ക്കാനും തുടങ്ങി ധാരാളം ഗുണങ്ങൾ ക്യാരറ്റ് നൽകുന്നുണ്ട്. ദാഹവും വിശപ്പും മാറാൻ ചിലവ് കുറഞ്ഞ ഒരു കിടിലൻ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കാം.
Ingredients
- Milk – 1 liter
- Banana – 2 pieces
- Carrots – 1.1/2 pieces
- Custard powder – 1.1/2 tablespoons
- Vanilla essence – 1/2 teaspoon
- Grated carrots – 1/4 cup
- Sago pearls – 1/2 cup
- Couscous – 2 teaspoons
- Nuts (almonds) – 2 tablespoons
- Sugar – 1/2 cup
ആദ്യമായി മീഡിയം വലിപ്പമുള്ള ഒന്നര ക്യാരറ്റ് തൊലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത ശേഷം കുക്കറിലിട്ട് ഒറ്റ വിസിലിൽ വേവിച്ചെടുക്കണം. വേവിച്ചെടുത്ത ക്യാരറ്റ് കഷണങ്ങൾ ഒരു മിക്സിയുടെ ജാറിലേക്ക്കിട്ട് അതിലേക്ക് കാൽ കപ്പ് പാലും രണ്ട് ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്കും അല്ലെങ്കിൽ ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒന്നര ടേബിൾസ്പൂൺ കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ നല്ലപോലെ മിക്സ് ചെയ്തെടുക്കാം.
Advertisement
അടുത്തതായി ഒരു പാനിലേക്ക് മൂന്നര കപ്പ് പാൽ ചേർത്ത് അടുപ്പിൽ വെച്ച് ഇളക്കി ഒന്ന് ചൂടായി വരുമ്പോൾ ഇതിലേക്ക് അര കപ്പ് പഞ്ചസാരയും കൂടെ നേരത്തെ തയ്യാറാക്കിയ കസ്റ്റാർഡ് പൗഡറിന്റെ മിക്സ് ഒന്ന് ഇളക്കിയ ശേഷം ഒഴിച്ച് കൊടുക്കാം. ശേഷം ഒരു മീഡിയം മുതൽ കുറഞ്ഞ തീയില്‍ ഇട്ട് പത്തോ പതിനഞ്ചോ മിനിറ്റ് ഇളക്കി കുറച്ച് കുറുക്കിയെടുക്കണം. അടുത്തതായി ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ക്യാരറ്റിന്റെ മികച്ച കൂടെ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് ഇളക്കി കൊടുക്കാം. ക്യാരറ്റ് ജ്യൂസ് ഒരു സംഭവം തന്നെ; നല്ല ആരോഗ്യത്തിനായി നിങ്ങളും ഇത് തയ്യാറാക്കി നോക്കൂ. Video Credit : Fathimas Curry World