Easy Special Chicken Curry Recipe : മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ കറി. ദോശ, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ വ്യത്യസ്ത പലഹാരങ്ങളോടൊപ്പമൊക്കെ തന്നെ ഒരേ രീതിയിൽ കഴിക്കാവുന്ന ഒരു കറിയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ എല്ലാ പലഹാരങ്ങൾക്കും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെ തയ്യാറാക്കുമ്പോൾ കഴിക്കുന്നവർക്ക് അത് പെട്ടെന്ന് മടുപ്പ് ഉണ്ടാക്കാറുണ്ട്. അത് ഒഴിവാക്കി രുചികരമായ രീതിയിൽ എങ്ങിനെ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയിട്ട് ഒന്നു ചൂടാക്കുക. അതിലേക്ക് കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത ഉള്ളി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മിക്സിയുടെ ജാറിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ എരുവിന് അനുസരിച്ച് എടുത്ത് ഒന്ന് ക്രഷ് ചെയ്തത് കൂടി ഉള്ളിയോടൊപ്പം ചേർത്തു കൊടുക്കുക.
ഇവയുടെയെല്ലാം പച്ചമണം മാറി തുടങ്ങുമ്പോൾ കറിയിലേക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി എന്നിവയെല്ലാം ആവശ്യാനുസരണം ചേർത്ത് കൊടുക്കണം. പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷണങ്ങൾ അതിലേക്ക് ചേർത്ത് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ചിക്കൻ നല്ല രീതിയിൽ വെന്ത് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക്
ഒരു സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതും തക്കാളിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സമയത്ത് തന്നെ കറിയിലേക്ക് ആവശ്യമായ ഉപ്പ് കൂടി നോക്കി ചേർത്തു കൊടുക്കാവുന്നതാണ്. കൂടാതെ മല്ലിയില ഉണ്ടെങ്കിൽ ഒരുപിടി അളവിൽ അത്, കറിവേപ്പില എന്നിവ കൂടി ആവശ്യാനുസരണം ചേർത്ത് കുറച്ചുനേരം കൂടി കറി അടച്ചുവെച്ച് വേവിക്കണം. കുറുകിയ രൂപത്തിലാണ് കറി വേണ്ടത് എങ്കിൽ കുറച്ചുനേരം പാത്രത്തിന്റെ അടപ്പ് തുറന്നു വച്ച് കറിയിൽ നിന്നുള്ള വെള്ളം വലിയിപ്പിച്ചെടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu