ഗോതമ്പു പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ 2 ടിപ്‌സ്!! ഇനി ഗോതമ്പു പുട്ട് ഇങ്ങനെഉണ്ടാക്കി നോക്കൂ!! | Easy Soft Wheat Puttu Recipes

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു അടിപൊളി ഗോതമ്പ് പുട്ടും അതുപോലെ 5 മിനുട്ടിൽ തയ്യാറാക്കാവുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി മുട്ടക്കറിയും ആണ്. പുട്ടുണ്ടാക്കുമ്പോൾ പലരും പറയുന്നതാണ് ചൂടോടെ ഉള്ളപ്പോൾ മാത്രമേ നല്ല സോഫ്റ്റ് ഉളളൂ എന്നും പുട്ട് തണുത്തു കഴിഞ്ഞാൽ നല്ല കട്ടിയാണെന്നും. ഇതിനുള്ള 2 ടിപ്‌സ് ഉം വീഡിയോയിൽ കാണിക്കുന്നുണ്ട്.

സോഫ്റ്റ് പുട്ടുണ്ടാക്കുവാനായി ഒരു ബൗളിലേക്ക് 1 കപ്പ് ഗോതമ്പ് പൊടി എടുക്കുക. എന്നിട്ട് അതിലേക്ക് ഉപ്പു ചേർത്ത് ചൂടാക്കിയ വെള്ളം ചേർത്ത് ഗോതമ്പ് പൊടി കുഴച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുട്ട് സോഫ്റ്റായികിട്ടും. അതിനുശേഷം ഒരു മിക്സി ജാറിൽ കുഴച്ച മാവും 2 tsp വെളിച്ചെണ്ണയും ചേർത്ത് 2 സെക്കന്റ് ഒന്ന് കറക്കിയെടുക്കുക. പുട്ട് സോഫ്റ്റ് ആകാനാണ് വെളിച്ചെണ്ണ ചേർക്കുന്നത്. പിന്നീട് പുട്ടുകുറ്റിയിൽ

Easy Soft Wheat Puttu Recipes
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തേങ്ങ ചിരകിയതും പുട്ടുപൊടിയും നിറച്ച് സോഫ്റ്റ് ഗോതമ്പ് പുട്ട് ആവിയിൽ വേവിച്ചെടുക്കാം. അടുത്തതായി മുട്ടക്കറി ഉണ്ടാക്കുവാൻ ചൂടായ കുക്കറിലേക്ക് 1 tbsp വെളിച്ചെണ്ണ, ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, തക്കാളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, മല്ലിപൊടി, കുരുമുളക്പൊടി, ഇറച്ചി മസാല എന്നിവ ചേർത്ത്

വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം, ഉപ്പ്, കറിവേപ്പില ചേർത്ത് വേവിക്കുക. അതിനുശേഷം പുഴുങ്ങിയ മുട്ട ചേർക്കുക. അടിപൊളി മുട്ടക്കറി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: BeQuick Recipes

You might also like