നല്ല സോഫ്റ്റ്‌ വെള്ളയപ്പം ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 വളരെ എളുപ്പത്തിൽ തയ്യാറാക്കാം പൂ പോലെ മൃദുലമായ വെള്ളയപ്പം 👌👌

ഇന്ന് നമുക്ക് വളരെ സോഫ്റ്റ് ആയിട്ടുള്ള വെള്ളയപ്പം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന താണ് ഈ വെള്ളയപ്പം. ഇത് തയ്യാറാകാനായി 2 ഗ്ലാസ് അരി തലേദിവസത്തിൽ തന്നെ വെള്ളത്തിൽ കുതിർത്തു വെക്കുക. അതിലേക്ക് 1 ഗ്ലാസ് ചോറ്, പകുതി മുറി തേങ്ങ ചിരകിയത്, പഞ്ചസാര, പിന്നെ ഈസ്റ്റും.

പിന്നീട് അവ അരച്ചെടുക്കാൻ മിക്സി ജാറിലേക്ക് വെള്ളത്തിലിട്ട അരി, ആവശ്യത്തിന് ഉപ്പ് ഇടുക (1 tspn), 4 tspn പഞ്ചസാര, 1 1/2 tspn ഈസ്റ്റ് ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. വെള്ളം കൂടിപോകാത്ത രീതിയിൽ വേണം നമ്മൾ ഇത് അരച്ചെടുക്കുവാൻ. (വെള്ളം കൂടിപ്പോയാൽ പകുതി മാവിൽ തേങ്ങാ ചേർത്ത് അടിച്ചെടുത്തൽ മതി) പിന്നീട് ഇതിലേക്ക് തേങ്ങ അരച്ചെടുത്ത്, ചോറ് അരച്ചെടുത്തത് ചേർത്ത് മിക്സ് ചെയ്യുക.

മാവ് നല്ലപോലെ ഇളക്കിയെടുക്കുക. വെള്ളം കൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം കൂടി പോയാൽ സോഫ്റ്റ് ആയി കിട്ടില്ല. ഇത് നമ്മൾ വെള്ളയപ്പം ഉണ്ടാകുന്നതിന് 2 മണിക്കൂർ മുൻപ് തയ്യാറാക്കി വെക്കണം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി krishna’s world ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

You might also like