രുചിയൂറും നാടൻ നെയ്യപ്പം! അപ്പക്കാരമോ മൈദയോ ചേർക്കാതെ നല്ല പഞ്ഞി പോലുള്ള കൊതിയൂറും നെയ്യപ്പം ഈസിയായി തയ്യാറാക്കാം!! | Easy Soft Neyyappam Recipe

രുചിയൂറും നാടൻ നെയ്യപ്പം! അപ്പക്കാരമോ മൈദയോ ചേർക്കാതെ നല്ല പഞ്ഞി പോലുള്ള കൊതിയൂറും നെയ്യപ്പം ഈസിയായി തയ്യാറാക്കാം!! | Easy Soft Neyyappam Recipe

Easy Soft Neyyappam Recipe: നെയ്യപ്പം ഇഷ്ട്ടപെടാതതായി ആരും ഉണ്ടാവില്ല. പൊതുവെ എല്ലാരും നയ്യപ്പം ഉണ്ടാകാൻ വളരെ ബുദ്ധിമുട്ടുള്ളതായി പറയുന്നു എന്നാൽ ഈ രീതിയിൽ ഇനി ഉണ്ടാക്കി നോക്കു. വളരെ പെട്ടന്ന് ഈസി ആയിട്ട് ഉണ്ടാക്കി എടുക്കാവുന്നതാണ്.

Easy Soft Neyyappam Recipe 2 11zon

Ingredients

  • പച്ചരി -2 കപ്പ്‌
  • ശർക്കര -5
  • ജീരക പൊടി
  • ഏലക്ക പൊടി
  • നെയ്യ്
  • കറുത്ത എള്ള്

Ads

How To Make Soft Neyyappam

ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി ഒരു ബൗളിൽ ഇടുക, അതിലേക് വെള്ളം ഒഴിച് കുതിർത്ത് വെക്കുക. ഒരു 5 മണിക്കൂർ എങ്കിലും കുതിർക്കാൻ വെക്കുക. ഇനി ഒരു പാൻ വെച്ച് 5 ശർക്കര അതിലേക് ഒരു കപ്പ്‌ വെള്ളം ഒഴിച് നല്ലപോലെ കുറുക്കിയെടുക്കുക. നന്നായി തിളചതിന് ശേഷം അരിച്ചെടുത്ത് വേണം മാവിലേയ്ക് ചേർത്ത് കൊടുകേണ്ടത്. ഈ സമയത്ത് അരി നല്ലപോലെ കുതിർന്ന് കാണും അതിലെ വെള്ളം കളയാൻ വേണ്ടി ഒരു അരിപ്പയിൽ അരി ഇട്ട് വെള്ളം കളയുക.

Advertisement

വെള്ളം ആറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേയ്ക് അരി ഇട്ട് കൊടുക്കുക. പുട്ട് പൊടിക്ക് പൊടിക്കുന്ന മാതിരി അരി പൊടിച്ചെടുക്കാം. ഒരു ബൗളിൽ പൊടിചെടുത്ത അരി മാറ്റുക. ഇതിലേയ്ക് ഉരുകിയ ശർക്കര ചേർക്കാം. കട്ടകൾ ഇല്ലാതെ മാവ് തയ്യാറാകിയെടുക്കണം. അര സ്പൂൺ ഏലക്ക പൊടി, ജീരക പൊടി, കുറച്ച് ഉപ്പ്‌, നെയ്യ്, ഇവയെല്ലാം നല്ലപോലെ മിക്സ്‌ ചെയ്തെടുക്കുക. കൂടെ തന്നെ ഒരു സ്പൂൺ കറുത്ത എള്ളും ചേർത്ത് ഇളക്കുക.

ഈ മാവ് ദോശ മാവിനെകാളും കട്ടിയിൽ ഉണ്ടാക്കിയെടുത്ത് കുറച്ച് സമയം റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഇനി നെയ്യപ്പം തയ്യാറാകാം അതിനായി കുഴിയുള്ള പാത്രം എടുത്ത് അതിലേക്ക് നെയ്യപ്പം മുങ്ങുന്നത് വരെയുള്ള അളവിൽ എണ്ണ ഒഴിച് തിളപ്പിച്ചെടുക്കം. ഇതിലേയ്ക് ഓരോ മാവ് വീതം ഒഴിച് കൊടുക്കുക. നെയ്യ് മുകളിലേയ്ക്കും താഴേയ്ക്കും ഇളക്കി കൊടുക്കാൻ മറക്കരുത്. അതുപോലെ തീയുടെ അളവും ആവിശ്യാനുസരണം മാറ്റി കൊടുകാം. ഇങ്ങനെ തയ്യാറാക്കിയാൽ അടിപൊളി നെയ്യപ്പം തയ്യാർ. ഇനി എല്ലാരും ഈ കുറഞ്ഞ സാധനങ്ങൾ കൊണ്ട് അടിപൊളി നെയ്യപ്പം ഉണ്ടാക്കിനോക്കൂ. എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. Credit: Recipes @ 3minutes

Whatsapp Amp
Easy Soft Neyyappam RecipeNeyyappam RecipeRecipeSnack RecipeTasty Recipes