Easy Soft Evening Snack Recipe : ഈവനിംഗ് സ്നാക്ക് ഒക്കെയായി വളരെ പെട്ടെന്ന് നമുക്ക് എങ്ങനെയാണ് ഒരു കേക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് നോക്കാം. സോഫ്റ്റും സ്പോഞ്ചിയുമായ ഒരു ഈവനിംഗ് സ്നാക്കിന്റെ റെസിപ്പി ആണിത്. ഇത് വളരെ പെട്ടെന്ന് തന്നെ കുക്കിംഗ് അറിയാത്തവർക്ക് പോലും ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Ingredients
- പാൽ – 1/2 കപ്പ്
- ഇൻസ്റ്റന്റ് യീസ്റ്റ് – 2 ടീ സ്പൂൺ
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- മൈദ പൊടി – 3 കപ്പ്
- ഉപ്പ് – 1/4 ടീ സ്പൂൺ
- ഓയിൽ – 1/4 കപ്പ്
- മുട്ട – 3 എണ്ണം
- ഉണക്ക മുന്തിരി
How To Make
ഒരു പാത്രത്തിൽ പാലും ഇൻസ്റ്റും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക. പാലെടുക്കുമ്പോൾ ഇളം ചൂടുള്ള പാലെടുത്ത് വേണം മിക്സ് ചെയ്യാൻ. ഇത് കുറച്ചു നേരം അടച്ചു വെച്ച് കഴിയുമ്പോൾ ഈസ്റ്റ് ആക്ടിവേറ്റ് ആകും. ഇനി ഇതിലേക്ക് മൈദ പൊടിയും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർത്തു കൊടുക്കുക. കൂടെ തന്നെ ഓയിലും മുട്ടയും കൂട്ടി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക. ഒട്ടും കട്ടയില്ലാത്ത ഒരു ബാറ്റർ വേണം നമ്മൾ ഉണ്ടാക്കിയെടുക്കാൻ. ശേഷം ഇത് ഒരു മണിക്കൂർ വരെ അടച്ചു റസ്റ്റ് ചെയ്യാൻ വയ്ക്കുക.
Advertisement 4
ഈയൊരു ഒരു മണിക്കൂർ കൊണ്ട് മാവ് നന്നായി പൊന്തി കിട്ടും. ഇനി നമുക്ക് ഇത് വീണ്ടും നന്നായി മിക്സ് ചെയ്ത ശേഷം ആവി കേറ്റി എടുക്കാം. ഒരു ഇഡലി ചെമ്പിൽ വെള്ളമൊഴിച്ചു ചൂടാക്കിയ ശേഷം ഇതിലേക്ക് തട്ട് വെച്ച് കൊടുക്കുക. ഇനി നമ്മൾ ഉണ്ടാക്കിയിരിക്കുന്ന ബാറ്റർ ഒരു കേക്കിന്റെ ട്രെയിൽ എണ്ണ തടവിയ ശേഷം അതിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ലെവൽ ചെയ്തു കൊടുക്കുക. ഇതിനു മുകളിൽ ആയി കുറച്ചു ഉണക്കമുന്തിരി വെച്ച് ഡെക്കറേറ്റ് ചെയ്തു കൊടുത്ത ശേഷം നമ്മൾ ചൂടാക്കാൻ വെച്ച ഇഡലി ചെമ്പിലേക്ക് ഇറക്കി വെച്ചുകൊടുത്തു ചെറിയ തീയിൽ 40 മിനിറ്റ് വരെ ആവി കേറ്റി എടുക്കുക. Credit: Thasnis World