ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇത് ഉണ്ടെങ്കിൽ പിന്നെ കറിപോലും വേണ്ട മക്കളെ; രാവിലെ ഇനി എന്തെളുപ്പം!! | Easy Soft Breakfast Dinner Recipe

Easy Soft Breakfast Dinner Recipe : ഗോതമ്പ് പൊടി ഉണ്ടോ? രാവിലെ ഇനി എന്തെളുപ്പം! ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; കറിപോലും വേണ്ട മക്കളെ! ഞൊടിയിടയിൽ അടിപൊളി ബ്രേക്ക്‌ഫാസ്റ്റ് റെഡി! ബ്രേക്ക്‌ ഫാസ്റ്റ് കുറഞ്ഞ സമയം കൊണ്ട് കറികൾ ഒന്നും കൂടാതെ ഉണ്ടാക്കാൻ സാധിച്ചെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ റെസിപ്പി. ഒരു കപ്പ് ആട്ട പൊടിയിലേക്ക്

ഒരുടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഒന്നുകൂടെ യോജിപ്പിച്ച ശേഷം ആവശ്യത്തിന് അളവിൽ തിളച്ച വെള്ളം ചേർത്ത് ഒരു സ്പൂൺ കൊണ്ട് യോജിപ്പിക്കുക.അല്പം ചൂടാറിയ ശേഷം കൈകൊണ്ടു ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുത്തു അടച്ചു വെക്കുക. ഒരു ഉരുളക്കിഴങ്ങ് തൊലികളഞ്ഞു ഗ്രെറ്റ് ചെയ്തെടുക്കുക.

Ads

വെള്ളം ഒഴിച് അതിലെ സ്റ്റാർച്ച് കഴുകികളയുക. ശേഷം കുറച്ചു സവാള അരിഞ്ഞത് ഒരു പാനിൽ വഴറ്റി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് ഒരു പാത്രത്തിൽ വെള്ളം എടുത്തു അതിൽ വേവിച്ചെടുക്കുക. വെള്ളം ഊറ്റിയെടുത്തു വഴറ്റിയെടുത്ത സവാളയിലേക്ക് ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും മല്ലിയിലയും (ഇഷ്ടാനുസരണം) ചേർത്തു യോജിപ്പിക്കുക.

Advertisement

തയ്യാറാക്കിവെച്ച മാവെടുത്ത് ചെറിയ ഉരുളകളാക്കാൻ പാകത്തിൽ തുല്യമായി ഭാഗിച്ചെടുക്കുക. ഒരു പൂരിയെക്കാളും അല്പം വലുപ്പത്തിൽ പരത്തി എടുക്കുക. ഒരു കപ്പ് മാവു കൊണ്ട് ഏകദേശം 8 എണ്ണം തയ്യാറാക്കാം. പരത്തി വെച്ച ഒരു ചപ്പാത്തി എടുത്തു അതിന്റെ മുകളിൽ ഉരുളക്കിഴങ്ങ് കൂട്ട് ചേർക്കുക. ഇതിനു മുകളിൽ പരത്തിവച്ച ഒരു ചപ്പാത്തി കൂടെ വെച്ച് സീൽ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Shamsi

Breakast RecipeBreakfastDinnerDinner RecipeEasy Breakfast Dinner RecipeRecipeTasty Recipes