
Easy soft appam breakfast recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് വളരെ പെട്ടെന്നു തന്നെ തയ്യാറാക്കി യെടുക്കാവുന്ന പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പിയാണ്. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തിരിക്കുന്ന നിങ്ങൾക്ക് ഒരു വെറൈറ്റി ആയിട്ടുള്ള കുട്ടി പലഹാരമാണിത്. എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം ഒരു മിക്സി ജാറിലേക്ക് 1 കപ്പ് അളവിൽ അരിപൊടി ആണ് എടുക്കേണ്ടത്. ഇതിലേക്ക് 1/2 കപ്പ് ചോറ് ചേർക്കുക.
ശേഷം ഇതിലേക്ക് 3/4 കപ്പ് തേങ്ങ ചിരവിയതും 1/2 tsp യീസ്റ്റും ചേർത്ത് കൊടുക്കുക. നല്ല ഫ്രഷ് ആയിട്ടുള്ള യീസ്റ്റ് വേണം എടുക്കാൻ. എന്നിട്ട് 1/2 കപ്പ് ചൂട് വെള്ളം ഒഴിച്ച് നല്ല പോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റി 15 mnt അടച്ച് വെക്കുക. പൊങ്ങി വന്നതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം. പിന്നീട് ഒരു കുഴിയപ്പ ചട്ടിയിൽ ചുട്ടെടുക്കുക. നോൺ സ്റ്റിക്ക് കുഴിയപ്പ ചട്ടി

ആണെങ്കിൽ അതിൽ ഓയിൽ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. എന്നിട്ട് അതിലേക്ക് മാവ് അഴിച്ച് ഒരു 15 mnt അടച്ച് വെച്ച് വേവികണം. ലോ ഫ്ലെയിമിൽ തന്നെ വേവിക്കുക. അങ്ങനെ നമ്മുടെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി റെഡിയായിട്ടുണ്ട്. വളരെ ഈസി ആയി തന്നെ ഉണ്ടാക്കാൻ പറ്റിയ റെസിപ്പി ആണ്. ഏത് കറിയുടെയും കൂടെ കഴിക്കാൻ പറ്റുന്ന ഐറ്റമാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന്
വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Easy soft appam breakfast recipe. Video credit : Eva’s world