എളുപ്പത്തിൽ ആട്ടിയെടുക്കാം വെള്ളയപ്പം മാവ്! പൂവു പോലെ സോഫ്റ്റ്‌ ആയ വെള്ളയപ്പം കിട്ടാൻ ഇങ്ങനെ മാവ് അരയ്ക്കൂ!! | Easy Soft and Fluffy Appam Recipe

Easy Soft and Fluffy Appam Recipe

Easy Soft and Fluffy Appam Recipe : മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പലഹാരമാണല്ലോ വെള്ളയപ്പം. പല സ്ഥലങ്ങളിലും പല രീതികളിലായിരിക്കും വെള്ളയപ്പം തയ്യാറാക്കുന്നത്. എന്നിരുന്നാലും കൂടുതൽ ആളുകളും പറയുന്ന ഒരു പരാതിയാണ് അതിന്റെ ബാറ്റർ ശരിയായി കിട്ടുന്നില്ല എന്നത്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു വെള്ളയപ്പം ബാറ്ററിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ വെള്ളയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ പച്ചരി, അരക്കപ്പ് അളവിൽ തേങ്ങ, രണ്ട് ടേബിൾ സ്പൂൺ ചോറ്, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച പച്ചരി നാലു മണിക്കൂർ നേരം കുതിരാനായി ഇടണം. നന്നായി കുതിർന്നു കിട്ടിയ അരിയുടെ പകുതിയെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് ബാറ്ററാക്കി എടുക്കുക. ഇതിൽ നിന്നും രണ്ട് ടീസ്പൂൺ മാവെടുത്ത് മാറ്റിവയ്ക്കണം.

Easy Soft and Fluffy Appam Recipe
Easy Soft and Fluffy Appam Recipe

ഇതേ രീതിയിൽ രണ്ടാമത്തെ സെറ്റ് അരി കൂടി അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച മാവിനോടൊപ്പം മിക്സ് ചെയ്യുക. ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും തേങ്ങയും ചേർത്ത് പൾസ് മോഡിൽ കറക്കി എടുക്കുക. ആ കൂട്ടു കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കണം. അതിനുശേഷം മാവിലേക്ക് ആവശ്യമായ പാവ് കാച്ചി എടുക്കണം. അതിനായി കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ നേരത്തെ എടുത്തു വച്ച മാവ് അതിലേക്ക് ഒഴിച്ച് കുറുക്കി എടുക്കുക.

ഇത് ചൂടാറി കഴിഞ്ഞാൽ മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. അതു കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം പുളിപ്പിക്കാനായി വയ്ക്കുക. മാവ് ഉപയോഗിക്കുന്നതിനു മുൻപായി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. ആപ്പച്ചട്ടി ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി മാവൊഴിച്ച് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. രണ്ടു മിനിറ്റ് അടച്ചുവെച്ച് വേവിച്ച ശേഷം ആപ്പം സെർവ് ചെയ്യാവുന്നതാണ്. Easy Soft and Fluffy Appam Recipe Video Credit : North Street Food

Read also : വെറും 5 മിനിട്ടിൽ സ്കൂളിൽ കൊടുത്തു വിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ ഒരു കിടിലൻ വിഭവം റെഡി.!! | Easy Banana Bread Snack Recipe

അപ്പം ഇങ്ങനെ നിങ്ങൾ കഴിച്ചിട്ടുണ്ടോ? വെറും 1 മിനുറ്റിൽ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ 50 പാലപ്പം റെഡി!! | Easy Kuzhi Appam Recipe

You might also like