എന്റെ പൊന്നോ ഒരു രക്ഷയില്ലാട്ടോ! 1 കപ്പ് റവ കൊണ്ട് എളുപ്പത്തിൽ പാത്രം നിറയെ പലഹാരം! റവ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ!! | Easy Snack Recipe Using Rava

റവ കൊണ്ടൊരു പലഹാരം. ഇനി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലം ഐറ്റം ഉണ്ടാക്കി നോക്കിയാലോ. അതും വെറും റവകൊണ്ട്. എണ്ണയിൽ മുക്കി പൊരിക്കാത്ത റെസിപ്പി. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ ചായയുടെ കൂടെയൊക്കെ കൊടുക്കാൻ പറ്റിയ നല്ല സ്നാക്ക്സ് റെസിപ്പി ഇനി പെട്ടന്ന് തയ്യാറാക്കാം.

Ingredients

ശർക്കര
റവ- 1 കപ്പ്‌
ഗോതമ്പ്പൊടി- ½ കപ്പ്‌
ഏലക്കപൊടി
ബേക്കിങ്സോഡാ
എള്ള്

Advertisement 2

How To Make

ആദ്യം തന്നെ ശർക്കര പാനി തയ്യാറാക്കാൻ ഒരു പാനിൽ ആവശ്യത്തിന് ശർക്കര പൊടിച്ചത് ഇട്ട് കൊടുക്കാം. ഇതിന്റെ കൂടെ തന്നെ അരകപ്പ് വെള്ളം ഒഴിച് കൊടുക്കാം. വെള്ളം ഒഴിച്ചാൽ പെട്ടന്ന് മെൽറ്റായി കിട്ടും. ഇനി ശർക്കര പാനി ഒന്ന് പതഞ്ഞുവന്നാൽ മാത്രം മതി എന്നിട്ട് തീ ഓഫ്‌ ചെയ്യുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ്‌ വറുത്തതോ അല്ലാത്തതോ ആയ റവ ചേർത്ത് കൊടുക്കുക. അത് നല്ല രീതിയിൽ പൊടിച്ചെടുക്കുക.

ഇതിന്റെ കൂടെ പകുതിയളവിൽ അരകപ്പ് ഗോതമ്പ് പൊടി എടുക്കുക. കൂടെ ഒരു സ്പൂൺ ഏലക്ക പൊടി ചേർക്കുക. കാൽ ടീസ്പൂൺ ഉപ്പ്‌, എള്ള് എന്നിവ ചേർത്ത് കൊടുക്കുക. ഇനി നേരത്തെ തയ്യാറാക്കിയ ശർക്കര പാനി അരിച് ചേർത്ത് കൊടുകാം. ഇനി ഇവ ഇളക്കി യോജിപിച്ചെടുക്കുക. ഈ കൂട്ട് കട്ടിയായി ഇരുന്നാൽ അതിലേക് അര കപ്പ്‌ പാൽ ചേർത്ത് കൊടുക്കാം. പിന്നീട് ഈ കൂട്ടിലേയ്ക് കാൽ സ്പൂൺ ബേക്കിങ് സോഡാ ചേർത്ത് കൊടുക്കുക. ബേക്കിങ് സോഡാ ചേർത്താൽ നല്ലപോലെ പൊങ്ങി കിട്ടും. ഇനി കുറച്ച് സമയത്തേയ്ക് ഈ കൂട്ട് നല്ലപോലെ മൂടിവെക്കുക.

മൂടിവെച്ചാൽ കുറച്ച്കൂടെ മാവ് കട്ടിയായി വരും. ഇനി കൂട്ട് കട്ടിയായതിന് ശേഷം കാൽ കപ്പ്‌ പാൽ ഒഴിച്ച് കൊടുക്കാം. ഇനി ഇത് ചുട്ടെടുക്കാം അതിനായി ഒരു ഉണ്ണിയപ്പത്തിന്റെ ചട്ടി വെക്കുക. ചട്ടി ചൂടായി വന്നാൽ ഓരോ കുഴിയിൽ നെയ്യ് ഒഴിച് കൊടുക്കുക. എണ്ണ ഒന്ന് ചൂടായി കഴിഞ്ഞാൽ ഓരോ കുഴിയിലും മുക്കാൽ ഭാഗം മാത്രം മാവ് ഒഴിച് കൊടുക്കുക. ഓരോ ഭാഗവും വേവിച്ച് എടുക്കുക. ഇങ്ങനെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന പോലെ തയ്യാറാക്കിയെടുക്കാം. നല്ല അടിപൊളി റവ കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാർ. ഇങ്ങനെ ഇനി നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കു എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. വളരെ കുറഞ്ഞ സമയത്ത് തന്നെ കുറഞ്ഞ റെസിപ്പി കൊണ്ട് തയ്യാറാക്കിയെടുക്കാം. Credit: Recipes By Revathi


Easy Snack Recipe Using RavaRavaRecipeSnack RecipeTasty Recipes