പരിപ്പ് വേണ്ട, സൂപ്പർ രുചിയിൽ ഉടനടി സാമ്പാർ! പരിപ്പിടാതെ പച്ചക്കറി മാത്രം ഇട്ട സാമ്പാറിന് ഇത്ര രുചിയോ? | Easy Sambar Without Dal Recipe

Easy Sambar Without Dal Recipe: ഇഡ്ഡലിക്കും ദോശക്ക് കഴിക്കാൻ പറ്റിയ അല്ലെങ്കിൽ ചോറിന് കൂടെയും കഴിക്കാൻ പറ്റിയ ടേസ്റ്റി ആയ സാമ്പാർ നമുക്ക് കഷ്ണങ്ങൾ കൊണ്ട് മാത്രം ഉണ്ടാക്കിയെടുക്കാം. പരിപ്പ് വേവിക്കാനുള്ള സമയം ലഭിക്കാവുന്നതുമാണ്. ഒരു കുക്കറിലേക്ക് ആദ്യം തന്നെ ചെറിയുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് കൊടുക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും ചേമ്പ്, പടവലങ്ങ, മത്തങ്ങ, കുമ്പളങ്ങ, ഉരുളക്കിഴങ്ങ്, മഞ്ഞൾപ്പൊടി ആവശ്യത്തിന്

  • ചെറിയുള്ളി – 20 എണ്ണം
  • പച്ച മുളക് – 6 എണ്ണം
  • സവാള – 1 എണ്ണം
  • ചേമ്പ്
  • പടവലങ്ങ
  • മത്തങ്ങ
  • കുമ്പളങ്ങ
  • ഉരുളകിഴങ്
  • മഞ്ഞൾപൊടി – 1. 1/4 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തക്കാളി – 2 എണ്ണം
  • കായം – 1 കഷ്ണം
  • മുരിങ്ങ കോൽ – 1 എണ്ണം
  • വെണ്ടക്ക
  • വെളിച്ചെണ്ണ
  • കടുക് – 1. 1/2 ടീ സ്പൂൺ
  • വേപ്പില
  • സാമ്പാർ പൊടി – 2. 1/2 സ്പൂൺ
  • മല്ലിയില

Ads

ഉപ്പ് എന്നിവ ചേർത്തു കൊടുത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഇത് അടുപ്പിൽ വച്ച് തിളപ്പിച്ച് എടുക്കുക. കുറച്ചു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് മുരിങ്ങക്കോൽ കൂടി ചേർത്തു കൊടുക്കാം. പിന്നീട് രണ്ട് മിനിറ്റ് വരെ തിളപ്പിക്കുക. അതുകഴിഞ്ഞ് ഇതിലേക്ക് വെണ്ടയ്ക്കയും കായവും കൂടി ചേർത്തു കൊടുത്തു വീണ്ടും രണ്ട് മിനിറ്റ് വരെ തിളപ്പിക്കുക. ഇനി ഇതിലേക്ക് ചൂടുവെള്ളം ആവശ്യത്തിനനുസരിച്ച് ഒഴിച്ചുകൊടുത്ത് വീണ്ടും മിക്സ് ചെയ്യുക.

Advertisement

ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ വേപ്പിലയും ചെറിയുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് സാമ്പാർ പൊടി കൂടി ചേർത്ത് കൊടുത്ത് നന്നായി മൂപ്പിച്ച ശേഷം ഇത് സാമ്പാറിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി കുറച്ച് പുളി കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത് ഇളക്കുക. ശേഷം കുറച്ചു മല്ലിയില കൂടി വിതറി കൊടുക്കുക. Credit: Aji Kitchen

Easy Sambar Without Dal RecipeRecipeSambarTasty Recipes