Easy Puffy Puri Recipe : പ്രഭാതഭക്ഷണത്തിനായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പൂരി. കിഴങ്ങു മസാല കറി കൂട്ടി പൂരി കഴിക്കാൻ കുട്ടികൾ മുതൽ പ്രായമായവർക്ക് വളരെയധികം താല്പര്യമാണ്. എന്നാൽ മിക്കപ്പോഴും പൂരി ഉണ്ടാക്കി വരുമ്പോൾ അത് ഉദ്ദേശിച്ച രീതിയിൽ ക്രിസ്പിയായി കിട്ടാറില്ല എന്നത് കൂടുതൽ പേരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ നന്നായി പൊന്തി വരുന്ന രീതിയിൽ ക്രിസ്പായ പൂരി
എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണ പൂരിക്കായി മാവ് കുഴക്കുന്നതിൽ നിന്നും കുറച്ച് വ്യത്യസ്തമായാണ് ഈ ഒരു രീതിയിൽ മാവ് കുഴച്ചെടുക്കേണ്ടത്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടീസ്പൂൺ അളവിൽ റവയും, പഞ്ചസാരയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴയ്ക്കുക.
Ads
ഈയൊരു സമയത്ത് പൂരി കുഴച്ചെടുക്കാനായി വെളിച്ചെണ്ണ കുറേശ്ശെയായി മാവിലേക്ക് തൂവി കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും മാവിലേക്ക് നല്ല രീതിയിൽ പിടിച്ചു കഴിഞ്ഞാൽ കൈ ഉപയോഗിച്ച് ചപ്പാത്തി മാവിനേക്കാൾ കുറച്ച് കട്ടിയുള്ള പരവത്തിൽ ആവശ്യത്തിന് വെള്ളവും ചേർത്ത് മാവ് കുഴച്ചു വയ്ക്കാവുന്നതാണ്. ശേഷം ഈയൊരു കൂട്ട് അൽപ്പനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം കൊണ്ട് ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള കറി
എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. കൂടാതെ നേരത്തെ തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് വട്ടത്തിൽ പരത്തി എളുപ്പത്തിൽ പൂരി ഉണ്ടാക്കി എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ മാവ് തയ്യാറാക്കുകയാണെങ്കിൽ നന്നായി പൊന്തി വരുന്ന ക്രിസ്പായ പൂരി ഒട്ടും എണ്ണ കുടിക്കാതെ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും നിങ്ങൾക്ക് കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu