വീട്ടിൽ ടിഷു പേപ്പർ ഉണ്ടോ? എങ്കിൽ ഇനി ചെറിയ ഒരു തിരിയിൽ നിന്നും കിലോ കണക്കിന് കുരുമുളക് പറിക്കാം!! | Easy Pepper Farming With Tissue Paper

Easy Pepper Farming With Tissue Paper : നമ്മുടെയെല്ലാം വീടുകളിൽ കറികളിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും കുരുമുളക്. കടകളിൽ നിന്നും വാങ്ങുമ്പോൾ നല്ല വില കൊടുത്തു വാങ്ങേണ്ടി വരുന്ന കുരുമുളക് ചെറിയ രീതിയിൽ പരിപാലനം നൽകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കുന്നതാണ്. ധാരാളം തൊടിയും മറ്റും ഉള്ളവർക്ക് അവിടെ മരങ്ങളിലോ, ശാഖകളിലോ

കുരുമുളക് പടർത്തി വിടാൻ സാധിക്കുമെങ്കിലും ഫ്ലാറ്റിൽ ജീവിക്കുന്നവർക്ക് അത്തരം കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ ചെറിയ ഒരു തണ്ട് നട്ടുപിടിപ്പിച്ച് അതിൽ എങ്ങനെ കുരുമുളക് വളർത്തി എടുക്കാൻ സാധിക്കും എന്നതാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ടിഷ്യൂ പേപ്പർ, കുറച്ച് ചകിരിച്ചോറ് ഇത്രയും സാധനങ്ങളാണ്. ഓൾറെഡി ചെടി നട്ടുപിടിപ്പിച്ച ശേഷമാണ് ഈയൊരു രീതിയിൽ അപ്ലൈ ചെയ്തു നൽകേണ്ടത്.

ടിഷ്യൂ പേപ്പർ എടുത്ത് അതിലേക്ക് ചകിരിച്ചോറ് മിക്സ് ചെയ്തെടുത്ത പോട്ടിംഗ് മിക്സ് ആണ് ഉപയോഗിക്കേണ്ടത്. ശേഷം ഇത് നല്ലതുപോലെ മടക്കി കുരുമുളക് ചെടിയുടെ തണ്ട് മുളച്ചു വരുന്ന ഭാഗത്തായി കെട്ടിക്കൊടുക്കുക. പുതിയ മുളകൾ പൊട്ടിത്തുടങ്ങുന്ന തണ്ടിന്റെ ഭാഗം നോക്കി വേണം ഈയൊരു രീതിയിൽ കെട്ടിക്കൊടുക്കാൻ. അതല്ലെങ്കിൽ ചെടിയിൽ നിന്നും പുതിയ മുളകൾ വരികയില്ല. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ച് ടിഷ്യു പേപ്പറിന്റെ പുറംഭാഗത്ത് സ്പ്രേ ചെയ്തു കൊടുക്കുക.

Ads

ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൂടുമ്പോൾ ഈയൊരു രീതിയിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഇങ്ങിനെ പരിപാലിക്കുകയാണെങ്കിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ചെടിയിൽ നിന്നും പുതിയ മുളകൾ പൊട്ടി തുടങ്ങുന്നതാണ്. മാത്രമല്ല ഇവ വളരെ പെട്ടെന്ന് വളർത്തിയെടുക്കാനും സാധിക്കും. ഇത്തരത്തിൽ അടുക്കളയിലേക്ക് ആവശ്യമായ കുരുമുളക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ നട്ട് പിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS

AgricultureEasy Pepper FarmingEasy Pepper Farming With Tissue Paper