
Easy Pazham Pori Recipe Malayalam : പഴംപൊരി കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. കൂടുതലായും കേരളത്തിൽ മാത്രം കണ്ടു വരുന്ന പഴംപൊരി ഒരിക്കലെങ്കിലും വീട്ടിൽ ഉണ്ടാക്കി നോക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഉദ്ദേശിച്ച രീതിയിൽ പഴംപൊരി ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പഴംപൊരിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ 250 ഗ്രാം മൈദ, കാൽ കപ്പ് തരിയില്ലാത്ത അരിപ്പൊടി,
കാൽ കപ്പ് ഇഡലിയുടെ ബാറ്റർ, ഒരു നുള്ള് ഉപ്പ്, ഒരു പിഞ്ച് ബേക്കിംഗ് സോഡാ, ഒരു പിഞ്ച് മഞ്ഞൾപ്പൊടി, മധുരത്തിന് ആവശ്യമായ പഞ്ചസാര, ബാറ്റർ തയ്യാറാക്കാൻ ആവശ്യമായ വെള്ളം, പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയുമാണ്. ആദ്യം തന്നെ നന്നായി പഴുത്ത നേന്ത്രപ്പഴം എടുത്ത് തൊലി കളഞ്ഞ് തലയും വാലും കട്ട് ചെയ്ത് കളയണം. ശേഷം ആവശ്യാനുസരണം പഴത്തിന്റെ കട്ടി അനുസരിച്ച് രണ്ടോ, മൂന്നോ സ്ലൈസുകൾ ആയി മുറിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ ബാറ്റർ തയ്യാറാക്കാനായി

അത്യാവശ്യം വായ് വട്ടമുള്ള ഒരു പാത്രം എടുക്കണം. അതിലേക്ക് എടുത്തുവച്ച മൈദ, അരിപ്പൊടി, മഞ്ഞൾപൊടി, ഇഡലി മാവ്, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം കുറേശ്ശെയായി വെള്ളം ഒഴിച്ച് ഒട്ടും തരിയില്ലാതെ മാവ് കലക്കി എടുക്കണം. മാവ് തയ്യാറായി കഴിഞ്ഞാൽ അതിലേക്ക് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. മാവ് പൊന്താനായി വയ്ക്കാൻ സമയമുണ്ടെങ്കിൽ ബേക്കിംഗ് സോഡ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. അതിനുശേഷം സ്ലൈസ് ചെയ്തു വെച്ച പഴക്കഷണങ്ങൾ ഓരോന്നായി
ബാറ്ററിൽ നല്ലതുപോലെ കവർ ചെയ്തെടുക്കണം. ഈയൊരു സമയത്ത് തന്നെ സ്റ്റൗ ഓൺ ചെയ്ത് ചീനച്ചട്ടിയിൽ പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കാവുന്നതാണ്. എണ്ണ നല്ലതുപോലെ തിളച്ചു വരുമ്പോൾ പഴം കവർ ചെയ്തു വെച്ച മാവ് അതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. രണ്ടു വശവും നന്നായി മൊരിഞ്ഞു കഴിഞ്ഞാൽ പഴംപൊരി എണ്ണയിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ഇത്രയും ചെയ്താൽ നല്ല ക്രിസ്പായ കാണാൻ ഭംഗിയുള്ള പഴംപൊരി തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Rathna’s Kitchen