Easy Nethili Fish Cleaning : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ ചെറിയ മീനും വൃത്തിയാക്കി വരുമ്പോൾ ഒത്തിരി സമയം എടുക്കും.
അപ്പോൾ പിന്നെ ഈ നത്തോലി മീനിന്റെ മുള്ള് ഒക്കെ എടുത്തു കളയാൻ നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യ അല്ലേ. പക്ഷെ ഇതിന്റെ മുള്ള് കാരണം കുട്ടികൾ നത്തോലി മീൻ കഴിക്കാൻ മടിക്കും. കുട്ടികൾക്ക് ഭക്ഷണം വാരി കൊടുക്കുമ്പോൾ നത്തോലി മീനിന്റെ മുള്ള് മാറ്റി എടുത്തു കൊടുക്കുന്നതും മിനക്കെടാണ്. എന്നാൽ ഇനി മുതൽ ഈ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.
Ads
നത്തോലി മീനിന്റെ മുള്ള് എളുപ്പത്തിൽ കളയുന്ന വഴിയാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. അതിനായി ആദ്യം തന്നെ നത്തോലി മീൻ എടുത്തിട്ടു അതിന്റെ തലയും വാലും കളയണം. അതിനു ശേഷം ഇതിന്റെ വശവും മുറിച്ചിട്ട് മീൻ ചെറുതായി അമർത്തി കൊടുക്കണം. അപ്പോൾ അതിന്റെ മുള്ള് എളുപ്പത്തിൽ ഊരി പോരും. ഒട്ടും തന്നെ മുള്ള് ഇല്ലാതെ മീൻ നമുക്ക് വൃത്തിയാക്കി എടുക്കാൻ സാധിക്കും.
Advertisement
നത്തോലി മീനിന്റെ ഏത് ഭാഗത്താണ് അമർത്തേണ്ടത് എന്ന് വ്യക്തമായി വീഡിയോയിൽ കാണിക്കുന്നത്. മീനിന്റെ അടിഭാഗം പിടിച്ചിട്ട് വേണം അമർത്താൻ. ഇങ്ങനെ ചെയ്‌താൽ നത്തോലി മീൻ വൃത്തിയാക്കാനും എളുപ്പം. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ അതിനേക്കാൾ എളുപ്പം. കുട്ടികളുടെ തൊണ്ടയിൽ മുള്ള് കൊള്ളും എന്ന പേടി ഇനി വേണ്ടേ വേണ്ട. Video Credit : Azus Paradise