Easy Nadan Neyyappam Recipe : ബേക്കറിയിൽ നിന്നെല്ലാം വാങ്ങിക്കുന്ന അതേ രുചിയിൽ തന്നെ വീട്ടിൽ നമുക്ക് ഗോതമ്പു പൊടി കൊണ്ട് നെയ്യപ്പം ഉണ്ടാക്കാൻ സാധിക്കും. വളരെ കുറച്ച് സമയം മാത്രം ഈ ഒരു നെയ്യപ്പം ഉണ്ടാക്കാൻ ആവശ്യം വരുന്നുള്ളൂ. ഒരു മിക്സിയുടെ ജാറിൽ ഗോതമ്പ് പൊടിയും അരി പൊടിയും റവയും ഒരു നുള്ള് ഉപ്പും കൂടെ തന്നെ ശർക്കര പാനിയും ഒഴിച്ച് നന്നായി അരച് എടുക്കുക.
- ഗോതമ്പ് പൊടി- 1/2 കപ്പ്
- അരിപ്പൊടി- 2 ടേബിൾ സ്പൂൺ
- റവ – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- ശർക്കര- 100 ഗ്രാം
- ചെറിയ ജീരകം- 1/4 ടീ സ്പൂൺ
- തേങ്ങാക്കൊത്ത് – 2 ടേബിൾ സ്പൂൺ
- എള്ള്- 1/2 ടീസ്പൂൺ
- സോഡാ പൊടി – ഒരു നുള്ള്
ഒരു മിക്സിയുടെ ജാറിൽ ഗോതമ്പ് പൊടിയും അരി പൊടിയും റവയും ഒരു നുള്ള് ഉപ്പും കൂടെ തന്നെ ശർക്കര പാനിയും ഒഴിച്ച് നന്നായി അരച് എടുക്കുക. അരച്ചെടുത്ത മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും ചെറിയ ജീരകവും കൂടി ചേർക്കുക. നന്നായി മിക്സ് ആക്കിയ ശേഷം ഇതിലേക്ക് ഒരു നുള്ള് സോഡ പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കുക. ഇത് അധികനേരം അടച്ച് വയ്ക്കേണ്ട ആവശ്യമില്ല. അഞ്ചു മിനിറ്റ് കഴിയുമ്പോൾ തന്നെ നമുക്ക് ഇത് ചുട്ട് എടുക്കാവുന്നതാണ്.
അടുപ്പിൽ ഒരു അപ്പ ചട്ടിയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും കുഴിയുള്ള ചട്ടിയോ വെച്ച് നന്നായി ചൂടായ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി എന്നറിയുമ്പോൾ അതിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. എണ്ണ മുകളിലേക്ക് മുകളിലേക്ക് ഒഴിച്ചു കൊടുക്കുന്തോറും നമ്മുടെ നെയ്യപ്പം നന്നായി പൊന്തിവരും. പിന്നീട് ഒന്ന് മറിച്ചിട്ടും മൊരിയിച്ചെടുക്കുക. ഇങ്ങനെ ബാക്കിയുള്ള മാവ് കൂടി ഒഴിച്ച് നെയ്യപ്പം ചുട്ട് എടുക്കാവുന്നതാണ്. Credit: Jaya’s Recipes