ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല കറുമുറാ മുറുക്ക്; 5 മിനിറ്റിൽ രുചിയൂറും മുറുക്ക് റെഡി!! | Easy Murukku Recipe Using Leftover Rice
Easy Murukku Recipe Using Leftover Rice
About Easy Murukku Recipe Using Leftover Rice
Easy Murukku Recipe Using Leftover Rice : വളരെ പെട്ടന്ന് തന്നെ നല്ല അടിപൊളി ആയിട്ടുള്ള കിടിലൻ അരിമുറുക് ഉണ്ടാക്കിയെടുക്കാം. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. വീട്ടിൽ പലപ്പോഴും ചോറ് ബാക്കി വരാറില്ലേ? ഈ ബാക്കി വന്ന ചോറുകൊണ്ട് കറുമുറ കഴിക്കാവുന്ന ഒരു അടിപൊളി അരിമുറുക്ക് റെസിപ്പിയാണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വീടുകളിൽ നമുക്കിത് ഈസിയായി ഉണ്ടാക്കിയെടുക്കാം.
Ingredients
- ചോറ് – 1 കപ്പ്
- എള്ള് – 1 ടീസ്പൂൺ
- കായം – ½ സ്പൂൺ
- ചില്ലി പൗഡർ – 1 സ്പൂൺ
Learn How to Make Easy Murukku Recipe Using Leftover Rice
ആദ്യം ഒരു കപ്പ് ചോറ് എടുക്കുക. ഒട്ടും തന്നെ വെള്ളം ഇല്ലാത്ത ചോറ് എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, കാശ്മീരി ചില്ലി പൗഡർ, കായപ്പൊടി, കറുത്ത എള്ള് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇനി അതിന്റെ കൂടെ വറുത്ത അരിപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മാവിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഒരു ബോൾ പരുവത്തിൽ ഉണ്ടാക്കി എടുക്കുക. ഇനി മുറുക്ക് ചുടാനുള്ള അച്ച് എടുക്കണം. സ്റ്റാർ അച്ചാണ് ഏറ്റവും നല്ലത്.
ആ ഒരു അച്ചിലെ എല്ലാ ഭാഗത്തും നല്ല രീതിയിൽ എണ്ണ തടവി കൊടുക്കുക. ഇനി അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മാവ് ഇറക്കി കൊടുക്കുക. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഓരോ മുറുക്കും അതിന്റെ രൂപത്തിൽ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ വച്ച് നല്ലപോലെ ചൂടാക്കിയതിനു ശേഷം അതിലേക്ക് മുറുക്ക് മെല്ലേ ഇട്ടുകൊടുത്ത് നല്ല രീതിയിൽ പൊളിച്ചെടുക്കുക. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം. Easy Murukku Recipe Using Leftover Rice Video Credit : KeralaKitchen Mom’s Recipes