Easy Long Hair Growth Tips : ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഭക്ഷണരീതിയിൽ വന്ന മാറ്റം മാനസിക സമ്മർദ്ദം എന്നിങ്ങനെ മുടികൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒന്നോ രണ്ടോ മുടി തലയിൽ നിന്നും കൊഴിഞ്ഞു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഷാമ്പുകളും ഓയിലുകളും വാങ്ങി ഉപയോഗിക്കുന്ന പതിവുണ്ട്.
എന്നാൽ അവയിൽ നിന്നൊന്നും തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹെയർ സിറത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ സിറം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു വലിയ സവാള, ഒരു പിടി അളവിൽ പേരയുടെ തളിരില, ഒരു ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി, അതേ അളവിൽ ഉലുവ ഇത്രയും സാധനങ്ങൾ മാത്രമാണ്.
Advertisement
ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സവാളയുടെ നീര് അരിച്ചെടുത്ത് ഒരു പാത്രത്തിൽ മാറ്റിവയ്ക്കാം. ശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് എടുത്തുവെച്ച ചായപ്പൊടിയും ഉലുവയും ഇട്ട് നല്ലതുപോലെ തിളപ്പിക്കണം. ഈയൊരു സമയം കൊണ്ട് എടുത്തുവച്ച പേരയുടെ ഇല കൂടി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. ചായയുടെ കൂട്ട് നല്ലതുപോലെ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ
അതിലേക്ക് പൊടിച്ചു വെച്ച പേരയിലയിൽ നിന്നും ഒരു ടേബിൾ സ്പൂൺ, അതുപോലെ ഉള്ളിനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തിളപ്പിക്കാനായി വെച്ച വെള്ളം പകുതിയാകുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കാം. ഈയൊരു സിറം പതിവായി മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ എല്ലാവിധ പ്രശ്നങ്ങളും മാറി മുടി തഴച്ചു വളരുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SN beauty vlogs