ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും!! | Easy Leftover Rice Snack Recipe

Easy Leftover Rice Snack Recipe : ചോറ് ബാക്കിയിരിപ്പുണ്ടോ? ബാക്കിവന്ന കുറച്ചു ചോറ് മതി! ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം; പാത്രം ഠപ്പേന്ന് തീരും. വൈകീട്ട് ഇനി എന്തെളുപ്പം! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തലേദിവസം ബാക്കി വന്ന ചോറുകൊണ്ട് ഉണ്ടാക്കാക്കാൻ പറ്റുന്ന ഒരുഗ്രൻ റെസിപ്പി ആണ്. വളരെ എളുപ്പത്തിൽ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതാണ്.

അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ചു ചോറ് എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു തൈരും വെള്ളവും ഒഴിച്ചു കൊടുത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ഒരു വലിയ സവാള ചോപ് ചെയ്തെടുത്തത്, 1 പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, കുറച്ചു കറിവേപ്പില അരിഞ്ഞത്,

Ads

Advertisement

മല്ലിയില അരിഞ്ഞത്, കുറച്ച് ഉപ്പ്, കുറച്ചു ചെറിയ ജീരകം, 1 spn മൈദ, 2 spn അരിപൊടി എന്നിവ ചേർക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് കുഴച്ചെടുക്കുക. അടുത്തതായി ഒരു അരിപ്പ കഴുകി എടുക്കുക. എന്നിട്ട് അതിനു മുകളിൽ കുറച്ചു മാവ് പരത്തിവെച്ച് നടുക്ക് ഒരു ഓട്ടയും കൂടി ഇട്ടുകൊടുത്ത് തിളച്ച എണ്ണയിലേക്കിടുക. തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ മുറിഞ്ഞു ബ്രൗൺ കളറായി വരുമ്പോൾ നമുക്കിത് എണ്ണയിൽ

നിന്നും കോരിയെടുക്കാവുന്നതാണ്. അങ്ങിനെ ചോറുകൊണ്ടുള്ള നല്ല മുരിഞ്ഞ വട ഇവിടെ എളുപ്പത്തിൽ റെഡിയായിട്ടുണ്ട്. ഉഴുന്ന് വേണ്ട നമുക്ക് ഈ വട ഉണ്ടാക്കിയെടുക്കുവാൻ. നമ്മുടെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കി വരാറുണ്ട്. ഇനി ചോറ് ബാക്കി വരുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ. അടിപൊളി ടേസ്റ്റാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video credit: E&E Kitchen

Leftover riceLeftover Rice RecipeLeftover Rice SnackRecipeSnackSnack RecipeTasty Recipes