കോവലിൻ്റെ മുരടിപ്പും കയ്പ്പും അകറ്റി നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ! ഇനി കോവൽ കൃഷി ലാഭകരം.!! | Easy Koval Krishi Tips

Easy Koval Krishi Tips : പച്ചക്കറി കൃഷി തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ഇന്ന് നമ്മൾ പറയുന്നത്. കൃഷി തുടങ്ങാൻ ആഗ്രഹമുണ്ടായിട്ടും ഒരു തുടക്കം കിട്ടാത്ത ആൾക്കാർക്ക് ചെയ്യാൻ പറ്റുന്ന കൃഷിയാണ് കോവൽ കൃഷി. 4 മുട്ടുള്ള കോവൽ വള്ളിയാണ് പൊതുവേ നടാൻ ആയിട്ട് എടുക്കുന്നത്. അതിൽ രണ്ട് മുട്ട് മണ്ണിനടിയിൽ

വരത്തക്ക വിധത്തിൽ വേണം കുഴിച്ചു വെക്കാൻ. കോവിലിലെ വള്ളികൾ അടുത്ത വീടുകളിൽ നിന്നോ അല്ലെങ്കിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ നിന്നൊക്കെ നമുക്ക് വാങ്ങാം. പ്ലാസ്റ്റിക് കവറുകളിൽ നട്ട് വേരുപിടിപ്പിച്ചതിനു ശേഷം മണ്ണിലേക്ക് മാറ്റി പിടിപ്പിക്കുന്നത് ആകും നല്ലത് അല്ലെങ്കിൽ മണ്ണിൽ നേരിട്ട് പിടിപ്പിക്കുകയും ചെയ്യാം. നമ്മൾ സാധാരണ ചെയ്യുന്ന പോലെ

×
Ad

കുമ്മായം ഒക്കെ ഇട്ടു മണ്ണ് ഒരുക്കിയതിനു ശേഷം ഒരു 15 ദിവസം കഴിഞ്ഞ് അടിവളമായി വേപിൻ പിണ്ണാക്കും ചാണകപ്പൊടിയും ഇട്ടതിനുശേഷം കോവലിനെ പറിച്ചുനടാം. ചാക്കിൽ ആണ് കൃഷി ചെയ്യുന്നതെങ്കിൽ വലിയ ചാക്ക് വേണം കൃഷിക്കായി എടുക്കാൻ. വേര് പിടിച്ചതിനു ശേഷം കോവിലിന് പിടിച്ചു കയറാനായി പന്തലൊരുക്കി കൊടുക്കണം.

പിന്നീട് അത് പതിയെ പന്തലിലേക്ക് പടർന്നു തുടങ്ങും. 60 ദിവസത്തിനുള്ളിൽ തന്നെ വിളവെടുക്കാൻ പറ്റുന്ന പച്ചക്കറിയാണ് കോവൽ. ഇനത്തിന്റെ വ്യത്യാസമനുസരിച്ച് ദിവസത്തിൽ അഞ്ചോ ആറോ ദിവസം മുന്നോട്ടോ പിന്നോട്ടോ ആയി വ്യത്യാസം വരും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video credit: Krishi Lokam

Ads

Easy Koval Krishi Tips