കടല മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! ഇതുണ്ടെങ്കിൽ കറി പോലും വേണ്ട; ഇത് നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാക്കില്ല!! | Easy Kadala Breakfast Recipe

Easy Kadala Breakfast Recipe : പ്രോട്ടീന്റെ നല്ലൊരു ഉറവിടമായ കടല ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. പ്രാതലിന് നമ്മൾ സാധാരണ ഉണ്ടാക്കുന്ന ഒരു വിഭവമാണ് കടലക്കറി. പുട്ടിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ ഇത്‌ നല്ല കോമ്പിനേഷൻ ആണ്. എന്നാൽ കടലക്കറി ഉണ്ടാക്കുന്നതിനു പകരമായി നിങ്ങൾ കടല കൊണ്ട് ഇതുപോലൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കൂടെ കറികൾ ഒന്നും ആവശ്യമില്ലാത്ത ഒരു വിഭവമാണിത്. കടല ഉപയോഗിച്ചുള്ള രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം.

  1. കടല – 1/4 കപ്പ്
  2. ഉരുളക്കിഴങ്ങ് – ഒരു കഷണം
  3. പച്ചമുളക് – 1 എണ്ണം
  4. ചെറിയ ഉള്ളി – 3-4 എണ്ണം
  5. ഗ്രീൻ പീസ് – 2 ടേബിൾ സ്പൂൺ
  6. സവാള – 2 ടേബിൾ സ്പൂൺ
  7. റവ – 3 ടേബിൾ സ്പൂൺ

ആദ്യമായി തലേദിവസം രാത്രി കുതിരാനായി വെള്ളത്തിലിട്ട് വച്ച കാൽ കപ്പ് കടലയെടുക്കണം. ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒരു കഷണം ഉരുളക്കിഴങ്ങ് കൂടെ തൊലി കളഞ്ഞ് മുറിച്ചിടണം. ശേഷം ഒരു പച്ചമുളകും മൂന്നോ നാലോ ചെറിയുള്ളി മുറിച്ചതും ഒരു വലിയ അല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കൂടെ മുറിച്ച്‌ ചേർക്കാം. കൂടാതെ ഇതിലേക്ക് കുറച്ച് കറിവേപ്പിലയും ഒരുപിടി മല്ലിയിലയും രണ്ട് ടേബിൾ സ്പൂൺ ഫ്രഷ് ഗ്രീൻ പീസും അരമുറി ചെറുനാരങ്ങയുടെ നീരും കുറച്ച് ഉപ്പും ഒരു ടേബിൾ സ്പൂൺ ഫ്‌ളാക്‌സ് സീഡ്‌സ് കൂടെ ചേർത്ത് എല്ലാം കൂടെ നല്ലപോലെ അരച്ചെടുക്കാം. കടലയില്‍ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.

ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും അമിനോ ആസിഡും നമ്മുടെ സെല്ലുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുക വഴി നമുക്ക് നല്ല എനർജി ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കടലയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ഷുഗർ ഉള്ളവർക്കും കഴിക്കാവുന്നതാണ്. ഇത് ഷുഗറിന്റെ അളവ് സാധാരണയാക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും മലബന്ധം ഉള്ളവർക്ക് കഴിക്കാൻ അനുയോജ്യവുമാണ്. ധാരാളം പ്രോട്ടീനുകളും ഫൈബറും അടങ്ങിയിട്ടുള്ള ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നിങ്ങളും പരീക്ഷിച്ച് നോക്കൂ. Video Credit : BeQuick Recipes

Breakast RecipeBreakfastKadalaKadala RecipeRecipeTasty Recipes