Easy Jackfruit Peel Cleaning Tips : ഇനി എണ്ണയും പുരട്ടേണ്ട, കത്തിയും ചീത്ത ആവില്ല! ചക്കയുടെ തോൽ കളയാൻ ഇനി എന്തെളുപ്പം; വെറും ഒറ്റ സെക്കൻഡിൽ ഇനി ആർക്കും ചക്കയുടെ തോൽ ഈസിയായി കളയാം! മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് ചക്ക. ചക്ക സീസൺ തുടങ്ങിക്കഴിഞ്ഞാൽ മിക്ക മലയാളികളുടെ വീടുകളിലും ചക്കയുടെ പലതരത്തിലുള്ള വിഭവങ്ങൾ ആയിരിക്കും ഉണ്ടാകാറുള്ളത്.
പക്ഷേ ഇടിച്ചക്ക ആണെങ്കിലും കടച്ചക്ക ആണെങ്കിലും ഇവയുടെ തൊലി കളയാൻ നമ്മൾ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ഇവയുടെ തോല് എളുപ്പത്തിൽ എങ്ങനെ നീക്കം ചെയ്യാം എന്നതിനെ കുറിച്ചുള്ള ഒരു ടിപ്പിനെ പറ്റി നോക്കാം. മുറിക്കാൻ നല്ല മൂർച്ചയുള്ള കത്തി വേണം അതുപോലെ തന്നെ മുറിക്കുമ്പോൾ കൈ ഒട്ടിപ്പിടിക്കുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ചക്ക വെട്ടുമ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്.
Advertisement
വളരെയധികം ടേസ്റ്റ് ഉണ്ട് എന്നുള്ളത് മാത്രമല്ല ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ കടച്ചക്ക കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചക്കയുടെ തോലു കളഞ്ഞ് എടുക്കുവാനായി ആദ്യം തന്നെ അവയുടെ മൂക്കിന്റെ ഭാഗവും നടുഭാഗം കട്ട് ചെയ്തതിനു ശേഷം നടുവേ ഒന്നുകൂടി മുറിച്ചു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. കുക്കറിൽ വെള്ളം എടുക്കുമ്പോൾ അതിലേക്ക് കുറച്ച് ഉപ്പിടുന്നത് വളരെ നന്നായിരിക്കും.
മീഡിയം ഫ്ലെയ്മിൽ വേവിച്ച് രണ്ടു വിസില് ആകുമ്പോഴേക്കും നമുക്ക് എടുക്കാവുന്നതാണ്. ചൂടാറി കഴിഞ്ഞതിനു ശേഷം വളരെ സിമ്പിൾ ആയി കത്തി കൊണ്ട് ഇവയുടെ തോല് നമുക്ക് ചെത്തി എടുക്കാവുന്നതാണ്. അതുപോലെ തന്നെ കൈകൾ കൊണ്ട് നമുക്ക് വളരെ നിഷ്പ്രയാസം ഇവ ഇടിച്ചു എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. Video credit : Grandmother Tips