Easy Jackfruit Cutting Tips : ചക്ക വെട്ടുന്നത് ഇനി എന്തെളുപ്പം! കയ്യിൽ പശയോ, കറയോ ആകാതെ ചക്ക ഇങ്ങനെ വൃത്തിയാക്കി നോക്കൂ! ചക്ക വെട്ടുന്നത് ഇനി മുതൽ സിമ്പിൾ. ഇനി മുതൽ ഇങ്ങനെയേ നിങ്ങൾ ചക്ക മുറിക്കുകയുള്ളൂ! ചക്കയും ചക്ക ഉൽപ്പന്നങ്ങളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. പ്രത്യേകിച്ച് മലയാളികൾ. ഏതു നാട്ടിൽ പോയാലും ചക്ക എന്നത് എല്ലാവരുടെയും ഒരു ഇഷ്ടവിഭവം വികാരവും തന്നെയാണ്.
ചക്കപ്പുഴുക്ക്, ചക്കക്കുരു തോരൻ, ചക്ക അവിയൽ തുടങ്ങി വിരലിലെണ്ണാൻ കഴിയുന്ന തിലും അധികം വിഭവങ്ങൾ ചക്കകൊണ്ട് ഉണ്ടാക്കാൻ കഴിയും. എന്നാൽ പലരെയും ഇത് ഉണ്ടാക്കുന്നതിൽ നിന്ന് പിന്തിരി പ്പിക്കുന്ന ഘടകം എന്ന് പറയുന്നത് ചക്ക തയ്യാറാക്കി എടുക്കുവാനുള്ള പ്രയാസം തന്നെയാണ്. ചക്കയുടെ അരക്ക് കൈകളിൽ പറ്റിയാൽ അത് വളരെ ബുദ്ധിമുട്ടാണ് എന്നതുകൊണ്ടു തന്നെ അത് വൃത്തിയാക്കി എടുക്കുക എന്നത്
Ads
Advertisement
എല്ലാവർക്കും വളരെയധികം പ്രയാസമേറിയതും ഇഷ്ടം അല്ലാത്തതുമായ ഒരു കാര്യം തന്നെയാണ്. എന്നാൽ ഇനി പറയുന്നതുപോലെയാണ് ചക്ക ഒരുക്കുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കയ്യിൽ കറയോ ഒന്നും പറ്റാതെ വളരെ പെട്ടെന്ന് അത് ഒരുക്കി എടുക്കാൻ സാധിക്കു ന്നതാണ്. അതിനായി ചെയ്യേണ്ടത് ചക്കയുടെ മുകൾഭാഗം അതായത് പ്ലാവിൽ നിന്നും പറിച്ചെടുത്ത് ഭാഗം കറ വരുന്നുണ്ടെങ്കിൽ അവിടെ ഒരു പേപ്പർ കൊണ്ട്
പൊതിയുകയും അത് അവിടെ കൈ കൊണ്ട് പിടിക്കുകയും ആണ്. അതിനു ശേഷം നല്ല മൂർച്ചയുള്ള വാക്കത്തി ഉപയോഗിച്ച് മടൽ ചെത്തി എടുക്കാവു ന്നതാണ്. ഇങ്ങനെ നന്നായി ചെത്തിയെടുത്ത മടലിൽ നിന്ന് ഓരോ ചുള വീതം അടർത്തി മാറ്റാവുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. Video Credits : KALLARAYUDE KALAVARA