മധുരിക്കും ഓർമ്മകൾ സമ്മാനിക്കും ചില്ലു ഭരണിയിലെ മുട്ട ബിസ്ക്കറ്റ്! ഓവനും ബീറ്ററും ഇല്ലാതെ ദോശ കല്ലിൽ അടിപൊളി മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാം!! | Easy Homemade Egg Biscuit Recipe

Easy Homemade Egg Biscuit Recipe: മുട്ട ബിസ്‌ക്കറ്റ് ബേക്കറി ഐറ്റംസിൽ കുട്ടികൾക്കും മുതിർന്നവർകും ഒരേപോലെ ഇഷ്ട്ടപെടുന്ന ഒരു സ്നാക്ക്സ് ഐറ്റം ആണ് മുട്ട ബിസ്കറ്റ്. അതെ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ. അതും വളരെ എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. എളുപ്പത്തിൽ ദോശ കല്ലിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Ads

ചേരുവകൾ

  • മുട്ട -1
  • മൈദ -1 കപ്പ്
  • വാനില, പൈനാപ്പിൽ എസ്സെൻസ്
  • ഓയൽ
  • പഞ്ചസാര -1 കപ്പ്‌
  • മഞ്ഞൾ പൊടി

Advertisement

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ഒന്നര കപ്പ്‌ പഞ്ചസാര മിക്സിയിൽ ഇട്ട് പൊടിക്കുക. ഇനി ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേക് കുറച്ച് വാനില എസ്സെൻസ് ഒഴിക്കുക. ഇനി ഇവ നല്ലോണം മിക്സ്‌ ചെയുക. ഇനി ഇതിലേയ്ക് നേരത്തെ പൊടിച്ചു വെച്ച പഞ്ചസാര പൊടി ചേർത്ത് കൊടുക്കുക. ഇനി കുറച്ച് ഉപ്പ്‌, 2 സ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച് കൊടുക്കുക. ഇനി ഇവ നല്ലോണം മിക്സ്‌ ചെയ്യുക. ഇനി ഇതിലേയ്ക് കുറച്ച് പൈനാപ്പിൽ എസ്സെൻസ് ഒഴിച് കൊടുക്കുക.

ഇനി ഇതിലേയ്ക് ഒരുകപ്പ്‌ മൈദപൊടി അരിച്ചുചേർക്കുക. കുറച്ച് മഞ്ഞൾ പൊടി ഇട്ട് നല്ലപോലെ ആ ബാറ്റർ മിക്സ്‌ ചെയ്ത് എടുക്കുക. ഇനി ഒരു അലൂമിനിയം തവ ഒരു അരമണിക്കൂർ ചൂടാക്കിയെടുക്കുക. ഇനി ഒരു പൈപ്പിങ് ബാഗ് എടുത്ത് ആ മിക്സ്‌ അതിലേക് ഒഴിച് കൊടുക്കുക, പൈപ്പിങ് ബാഗ് ഇല്ലത്തവർ പ്ലാസ്റ്റിക് പാൽ കവർ ഉപയോഗിച്ചാലും കുഴപ്പമില്ല. ഇനി ഒരു നോൺസ്റ്റിക് പാത്രം എടുത്ത് അതിലേക് ഈ പൈപ്പിങ് ബാഗിൽ ഉണ്ടാക്കിയ ബാറ്റർ ഓരോ ഡ്രോപ്പ്സ് ആയി ഒഴിച് കൊടുക്കുക.

ഇനി നേരത്തെ ചൂടാകാൻ വെച്ച അലൂമിനിയം തവയിലേയ്ക് ഈ ബാറ്റർ ഇട്ട പാത്രം മുകളിലായി വെച്ച് കൊടുക്കുക. അടച്ചു വെച്ച് ചെറിയ തീയിൽ വേവിച് എടുക്കുക. ഇങ്ങനെ മാവ് തീരുന്നത് വരെ ഒഴിച് വേവിച്ചു എടുക്കുക. ഒട്ടും തന്നെ ഓയാലോ മറ്റൊ തവയിൽ ഒഴിക്കേണ്ടതില്ല. വളരെ പെട്ടന്ന് തന്നെ അടിപൊളിയായി നല്ല ടേസ്റ്റ് ഉള്ള മുട്ട ബിസ്ക്കറ്റ് തയ്യാർ. കടയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റൂടുകൂടി പെട്ടന്ന് മുട്ട ബിസിക്കറ്റ് ഉണ്ടാക്കിയെടുക്കാം. ഇനി എല്ലാരും വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കൂ. Credit: Chikkus Din


Easy Homemade Egg Biscuit RecipeEgg Biscuit RecipeRecipeSnackSnack RecipeTasty Recipes