Easy Green Gram Curry Recipe: വളരെ പെട്ടെന്ന് ബ്രേക്ഫാസ്റ്റിന് ഒക്കെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഹെൽത്തി ആയ ഒരു ചെറുപയറിന്റെ റെസിപ്പി നോക്കിയാലോ. ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ പയറും വെള്ളവും ആവശ്യത്തിന് ഉപ്പും നെയ്യും ഇട്ട് നാല് വിസിൽ വരെ വേവിച്ചെടുത്ത് മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് കൊടുക്കുക.
- ചെറുപയർ – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – 1/2 ടീ സ്പൂൺ
- വെളിച്ചെണ്ണ – 1. 1/2 ടേബിൾ സ്പൂൺ
- കടുക് – 1/2 ടീ സ്പൂൺ
- ചെറിയ ജീരകം – 1/2 ടീ സ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടീ സ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ
- വേപ്പില
- പച്ച മുളക് – 2 എണ്ണം
- സവാള – 1/4 കപ്പ്
- തക്കാളി – 1/4 കപ്പ്
- മല്ലി പൊടി – 1 ടീ സ്പൂൺ
- മുളക് പൊടി – 1/2 ടീ സ്പൂൺ
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- മല്ലിയില
ശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. കൂടെ തന്നെ പച്ചമുളകും വേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്തുകൊടുത്ത് തക്കാളി നന്നായി ഉടയുന്നവരെയും മിക്സ് ചെയ്യുക. ഇനി വേവിച്ച ചെറുപയറും കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക. അവസാനമായി മല്ലിയിലയും ഗരം മസാലയും ചേർത്തു കൊടുക്കുക. Credit: Kannur kitchen